പൃഥ്വിരാജിന്റെ 'ആടുജീവിതം' എന്ന സിനിമയിലെ അഭിനയം അവാര്‍ഡിനര്‍ഹമാകേണ്ടതല്ലേ; വൈറലാകാന്‍ നോക്കിയ ഫിറോസ് എയറിലായി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ഭ്രമയുഗത്തിലെ അഭിനയത്തിന് മികച്ച നടനായി മമ്മൂട്ടിയെ ആണ് തിരഞ്ഞെടുത്തത്. ഇപ്പോഴിതാ മമ്മൂട്ടിയെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് പൃഥ്വിരാജാണെന്ന വിമര്‍ശനവുമായി ബിഗ്‌ബോസ് താരം ഫിറോസ് ഖാന്‍ രംഗത്ത് വന്നിരിക്കുകയാണ്. വിഷയത്തെപ്പറ്റി ഫിറോസ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോ പങ്കുവെക്കുകയും ചെയ്തു.
വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഫിറോസിന് അബദ്ധം മനസിലായത്. 'ആടുജീവിത'ത്തിലെ അഭിനയിച്ചതിന് പൃഥ്വിരാജിന് 2023ലെ മികച്ച നടനുള്ള പുരസ്‌കാരം കഴിഞ്ഞ വര്‍ഷം ലഭിച്ചിരുന്നു. ഇക്കാര്യം അറിയാതെയായിരുന്നു ഫിറോസ് ഖാന്റെ വിമര്‍ശനം. തനിക്കു പറ്റിയ അബദ്ധം കമന്റുകളിലൂടെ പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടിയതോടെ ഫിറോസ് വിഡിയോ പിന്‍വലിച്ചു. തന്റെ അക്കൗണ്ടില്‍ നിന്നും വിഡിയോ പിന്‍വലിച്ചെങ്കിലും സമൂഹമാധ്യമങ്ങളില്‍ ഫിറോസിന്റെ വിഡിയോ പ്രചരിക്കുന്നുണ്ട്.
'മികച്ച നടനുളള പുരസ്‌കാരം മമ്മൂട്ടിക്ക്, അദ്ദേഹം നല്ല നടനാണ്. മുരളി, നെടുമുടി വേണു, തിലകന്‍, ജഗതി ശ്രീകുമാര്‍ ഇവരെപ്പോലെ നല്ല നടനാണ് മമ്മൂക്കയും. ഇപ്പോള്‍ അവാര്‍ഡ് കൊടുത്തിരിക്കുന്നത് 'ഭ്രമയുഗം' എന്ന സിനിമയിലെ അഭിനയത്തിനാണ്. അപ്പോള്‍ എനിക്ക് പറയാന്‍ ഉള്ളത് ഇതിലും ഗംഭീരമായി ഒരു സിനിമയില്‍ അഭിനയിച്ച ആളുണ്ട്.
അദ്ദേഹം ഒരു പൊളിറ്റിക്‌സ് ചങ്കൂറ്റത്തോടെ പറഞ്ഞുവെന്നതിന്റെ പേരില്‍ ദേശീയ അവാര്‍ഡ് പോയി, സംസ്ഥാന അവാര്‍ഡും പോയി, മറ്റാരുമല്ല നമ്മുടെ സ്വന്തം പൃഥ്വിരാജ്. പൃഥ്വിരാജിന്റെ 'ആടുജീവിതം' എന്ന സിനിമയിലെ അഭിനയം ലിറ്ററലി അവാര്‍ഡിനര്‍ഹമാകേണ്ടതല്ലേ, അവാര്‍ഡ് അര്‍ഹിക്കേണ്ട പ്രകടനം തന്നെയായിരുന്നു,' എന്നാണ് ഫിറോസ് പറഞ്ഞത്.
https://www.facebook.com/Malayalivartha

























