അവളൊരു 'മമ്മിക്കുട്ടി'യായിരുന്നു; ഏറ്റവും ഇളയതായതുകൊണ്ട് അതിന്റെയൊരു കരുതല്‍ വീട്ടില്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നു; ജസ്‌നയ്ക്ക് എന്തു പറ്റിയെന്നറിയണം. അതറിഞ്ഞില്ലെങ്കില്‍ ഞങ്ങള്‍ക്ക് എന്നെങ്കിലും സമാധാനം കിട്ടുമോ? ജെസ്‌നയെ കുറിച്ച് സഹോദരന്‍ പറയുന്നതിങ്ങനെ

ജെസ്‌നയെ കുറിച്ച് സഹോദരന്‍ പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് തങ്ങളുടെ മമ്മുക്കുട്ടിയെ കുറിച്ച് മനസു തുറക്കുന്നത്. രാവിലെ ഞാന്‍ പോകുമ്പോള്‍ അവള്‍ പപ്പയുടെ കൂടെ അടുക്കളയിലെന്തോ ചെയ്യുകയാണ്. തനിച്ചിരിക്കാനുള്ള മടി കാരണം ആന്റിയുടെ വീട്ടില്‍ പോയെന്ന് കരുതി. അതാണ് പതിവ്. പപ്പയെ വിളിച്ചു നോക്കിയപ്പോള്‍ പപ്പയ്ക്കും അറിയില്ല. പപ്പ രാവിലെ പോകാനിറങ്ങുമ്പോള്‍ 'എന്തെങ്കിലും പരിപാടിയുണ്ടോയെന്നു ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്നു പറഞ്ഞത്രേ'. ഞാന്‍ ചേച്ചിയെ വിവരമറിയിച്ചു. രാത്രി എട്ടര വരെ കാത്തിരുന്നു.
പിന്നീടാണ് അടുത്ത വീട്ടിലെ ചേച്ചിയോട് ജെസ്‌നയെ കണ്ടിരുന്നോ എന്ന് ചോദിച്ചത്. കാലത്ത് ഒമ്പതുമണി കഴിഞ്ഞപ്പോള്‍ ഒരു ഓട്ടോയില്‍ കയറി പോയെന്ന് വിവരം കിട്ടി. ഓരോ ബന്ധു വീടുകളിലും ഒന്നുമറിയാത്തതുപോലെ വിളിച്ച് ചോദിച്ചു. പെണ്‍കുട്ടിയല്ലേ, പിന്നീട് ഒരു ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതി. പിറ്റേന്നാണ് പൊലീസിലറിയിക്കുന്നത്.
''കാണാതായത് പൊലീസില്‍ അറിയിച്ചപ്പോള്‍ അവരാദ്യം സംശയിച്ചത് ഏതെങ്കിലും ധ്യാന കേന്ദ്രത്തില്‍ പോയിട്ടുണ്ടാവും അല്ലെങ്കില്‍ ആരുടെയെങ്കിലുമൊപ്പം. ഇതായിരുന്നു അവരുടെ ഊഹം. ''കൊച്ചിന് ഒരു റിലേഷനുള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ല. വീട്ടില്‍ ഇതുവരെ സംശയമുണ്ടാകുന്ന തരത്തിലൊരു പെരുമാറ്റവും ഉണ്ടായിട്ടില്ല. ഭാര്യ ഫ്രാന്‍സി മരിച്ചതില്‍പ്പിന്നെ എനിക്ക് ഗാഢനിദ്ര എന്നൊന്നില്ല. പാതിമയക്കത്തിലാണ് എ പ്പോഴും. ഇടയ്ക്കുണരുമ്പോള്‍ കാണാം അവള്‍ മുറിയിലിരുന്ന് പഠിക്കുന്നത്. പഴയ മോഡല്‍ നോക്കിയ ഫോണായിരുന്നു ഉപയോഗിച്ചിരുന്നത്. അതവള്‍ വീട്ടില്‍ വച്ചിട്ടാണു പോയത്. വേറൊരു ഫോണ്‍ അവള്‍ ഉപയോഗിച്ചിരുന്നില്ല എന്നാണ് അന്വേഷണത്തില്‍ കിട്ടിയ വിവരവും.'' പപ്പയ്ക്ക് സംശയങ്ങളേതുമില്ല.
''കണ്ണടച്ചാല്‍ ഓര്‍മ വരുന്നത് അവളുടെ മുഖമാണ്. അവളൊരു 'മമ്മിക്കുട്ടി'യായിരുന്നു. ഏറ്റവും ഇളയതായതുകൊണ്ട് അതിന്റെയൊരു കരുതല്‍ വീട്ടില്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നു. കൊച്ച് എവിടെയോ ഉണ്ട്. സേഫാണ്, തിരിച്ചുവരും എന്നാണ് എല്ലാവരും പറയുന്നത്. ജെസ്‌നയ്ക്ക് എന്തു പറ്റിയെന്നറിയണം. അതറിഞ്ഞില്ലെങ്കില്‍ ഞങ്ങള്‍ക്ക് എന്നെങ്കിലും സമാധാനം കിട്ടുമോ? ആര്‍ക്കെങ്കിലും എന്തെങ്കിലും അറിയാമെങ്കില്‍ പറയണേ? അവള്‍ സ്വന്തം ഇഷ്ടത്തിന് എവിടെ എങ്കിലും പോയതാണെങ്കില്‍ ഞങ്ങള്‍ക്ക് അത് അറിഞ്ഞാല്‍ മതി. നെഞ്ചിലെ തീയൊന്നണയാനാണ്.
ആരുടെയെങ്കിലും ട്രാപ്പിലാണെങ്കില്‍, ഞങ്ങള്‍ക്ക് ഞങ്ങളുടെ കൊച്ചിനെ തിരിച്ചു തരണേ? പിന്നെ, ഒന്നിനും !ഞങ്ങള്‍ പിന്നാലെ വരില്ല. ഇതല്ലാതെ മൂന്നാമതൊരു സാധ്യതയെക്കുറിച്ച് ചിന്തിക്കാനുള്ള ശക്തി ഞങ്ങള്‍ക്കില്ല..'' ജെയ്‌സ് പറഞ്ഞുനിറുത്തി. വീട്ടിലെത്തിയാല്‍ ഭാര്യയുടെ ചിത്രത്തിനു മുന്നിലിരുന്നാണ് ജെയിംസ് ഒന്നു കണ്ണടയ്ക്കുന്നത്. കട്ടിലില്‍ കിടന്നാല്‍ ഉറക്കം വരില്ല. ഒന്നു മയങ്ങുമ്പോള്‍ ഫ്രാന്‍സി ചോദിക്കുന്നതു പോലെ തോന്നും. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സഹോദരന്‍ മനസ്സു തുറക്കുന്നത്.
https://www.facebook.com/Malayalivartha

























