കേസില്‍ ട്വിസ്റ്റിനായി വൈദികന്‍...കുമ്പസാര ബ്ലാക്ക്‌മെയിലിങ് : പീഡനമല്ല, യുവതിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയെന്ന് നാലാം പ്രതി

ഈ വൈദികരെ ചാട്ടവാറിനടിക്കേണ്ട സമയം അതിക്രമിച്ചു. ഇവര്‍ക്കെതിരെ നടപടിയെടുക്കാത്ത സഭാനേതൃത്വം നാടിന് അപമാനം. കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി നാലാം പ്രതിയായ വൈദികന്‍. യുവതിയെ പീഡിപ്പിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണ്. യുവതിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നുവെന്നും നാലാംപ്രതി ഫാ. ജെയ്‌സ് കെ. ജോര്‍ജ് സുപ്രീം കോടതിയെ അറിയിച്ചു.
അതേസമയം, ഫാ. ജെയ്‌സിന്റെ പുതിയ വെളിപ്പെടുത്തല്‍ സഭാ നിയമങ്ങളനുസരിച്ച് ആജീവനാന്ത വിലക്ക് വരെ ലഭിക്കാവുന്ന കുറ്റമാണ്. വിവാഹിതനായ വൈദികന്‍ മറ്റൊരാളുടെ ഭാര്യയുമായി ബന്ധം പുലര്‍ത്തിയെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് സഭാ നിയമങ്ങളനുസരിച്ചുള്ള കര്‍ശന നടപടികള്‍ക്ക് കാരണമാകുമെന്നാണ് സൂചന
പ്രതി കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി യുവതിയുടെ കുടുംബവുമായി പരിചയമുണ്ട്. പലതവണ യുവതിയുമായി പരസ്പര സമ്മതത്തോടെ ബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഇപ്പോള്‍ യുവതി ആരുടെയോ ഭീഷണിയുടെ അടിസ്ഥാനത്തിലാണ് ബലത്സാംഗം ചെയ്തതായി മൊഴി നല്‍കിയിരിക്കുന്നത്.
കുമ്പസാര വിഷയങ്ങള്‍ യുവതി താനുമായി പങ്കുവച്ചിട്ടില്ല. കേസിലെ രണ്ടാം പ്രതി ഫാ. ജോബ് മാത്യു കുമ്പസാര രഹസ്യം ഉപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് പീഡനത്തിന് ഇരയാക്കി. ഈ വിവരം കൗണ്‍സലിങ്ങില്‍ പങ്കുവച്ചതോടെ നാലാം പ്രതിയും തന്നെ പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























