എറണാകുളം മഹാരാജാസ് കോളജില്‍ കടന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തകനായ അഭിമന്യുവിന്റെ കൊലപാതകത്തിൽ കസ്റ്റഡിയിലായ മുഹമ്മദില്‍ നിന്നും ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍

എറണാകുളം മഹാരാജാസ് കോളജില്‍ കടന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തകനായ അഭിമന്യുവിന്റെ കൊലപാതകത്തിൽ കസ്റ്റഡിയിലായ മുഹമ്മദില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് പോലീസ്. ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മുഹമ്മദ് വ്യക്തമാക്കിയെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
തങ്ങള്‍ ചുവരെഴുതുന്നതിനെ എസ്‌എഫ്‌ഐക്കാര്‍ തടഞ്ഞതാണ് സംഘര്‍ഷമുണ്ടാകാന്‍ കാരണമെന്നും തര്‍ക്കമുണ്ടായപ്പോള്‍ കൊച്ചിന്‍ ഹൗസില്‍ തമ്ബടിച്ചിരുന്ന സംഘാംഗങ്ങളെ കോളജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നും മുഹമ്മദ് പറഞ്ഞെന്നാണ് വിവരം.
എന്തുവിലകൊടുത്തും ചുവരെഴുത്ത് സംരക്ഷിക്കണമെന്ന് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നിന്ന് നിര്‍ദേശം ലഭിച്ചിരുന്നുവെന്നും മുഹമ്മദ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ആരാണ് നിര്‍ദേശം നല്‍കിയത് എന്നടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
കോളേജിലെ മൂന്നാം വർഷ അറബിക് ബിരുദ വിദ്യാർത്ഥിയും ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ വടുതല സ്വദേശിയുമാണ് മുഹമ്മദ്. ആക്രമണത്തിൽ നേരിട്ട് പങ്കാളിയായ കാമ്പസ് ഫ്രണ്ട് എറണാകുളം ജില്ലാ കമ്മിറ്റിഅംഗവും ബി.ടെക് വിദ്യാർത്ഥിയുമായ ആലുവ ചുണങ്ങംവേലി സ്വദേശി ആദിലിനെ (20) അന്വേഷണസംഘം നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
ഈ മാസം രണ്ടാം തീയതി പുലർച്ചെ 12.15ന് മഹാരാജാസ് കോളേജിന്റെ പിന്നിലുള്ള ഗേറ്റിന് സമീപത്തെ ചുവര് എഴുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷമാണ് അഭിമന്യുവിന്റെ കൊലയിൽ കലാശിച്ചത്.
https://www.facebook.com/Malayalivartha
























