എസ് ഡി പി ഐ യുടെ കാര്യത്തില്‍ ജാഗ്രത വേണമെന്ന് കോടിയേരി, ഐ.എസിന്റെ ഇന്ത്യന്‍ പതിപ്പ്, രാഷ്ട്രീയ പാര്‍ട്ടികളില്‍ ഇവര്‍ നുഴഞ്ഞ് കയറിയിട്ടുണ്ടോ എന്ന് പരിശോധിക്കണം

മന്ത്രിസഭാ പുന:സംഘടന അജന്‍ഡയില്‍ ഇല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നാളെ തുടങ്ങുന്ന നേത്യ യോഗങ്ങളില്‍ ഇത് ചര്‍ച്ച ചെയ്യില്ല. മുന്നണിയുമായി സഹകരിച്ചു നില്‍ക്കുന്നവരെ എങ്ങനെ പ്രായോഗികമായി സഹകരിപ്പിക്കാമെന്ന് എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും. എസ് ഡി പി ഐ യുടെ കാര്യത്തില്‍ ജാഗ്രത വേണമെന്നും കോടിയേരി ഓര്‍മിപ്പിച്ചു. രാഷ്ട്രീയ പാര്‍ട്ടികളില്‍ എസ്ഡിപിഐ നുഴഞ്ഞു കയറിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. എസ് ഡി പി ഐ, എസിന്റെ ഇന്ത്യന്‍ പതിപ്പാണ്.
തരൂരിനെതിരേയുള്ള ആക്രമണം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്നും കോടിയേരി പറഞ്ഞു. തരൂരിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസിനു മടി അവരുടെ മൃദു ഹിന്ദുത്വ സമീപനമാണ് കാണിക്കുന്നത്. അവര്‍ ആര്‍ എസ് എസിനു മുന്നില്‍ മുട്ടിടിച്ചു നില്‍ക്കുകയാണെന്നും കോടിയേരി ആരോപിച്ചു. അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ ശശി തരൂരിന്റെ ഓഫീസ് ആക്രമിക്കുകയും കരി ഓയില്‍ ഒഴിച്ച് വികൃതമാക്കുകയും ചെയ്തത് അപലപനീയമാണ്. ഇതിലൂടെ സംഘപരിവാറിന്റെ അസഹിഷ്ണുതയാണ് പ്രതിഫലിപ്പിച്ചതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha
























