സംസ്ഥാനത്ത് ആദ്യ ഹൈടെക് ആർ.ടി. ഓഫിസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിക്കുന്നു ; ഇടനിലക്കാരെ ഒഴിവാക്കുവാൻ ബയോമെട്രിക് സംവിധാനം ഉൾപ്പെടെ ആധുനിക സംവിധാനങ്ങൾ സജ്ജീകരിക്കുന്നു

സംസ്ഥാനത്ത് ആദ്യ ഹൈടെക് ആർ.ടി. ഓഫിസ് സെപ്റ്റംബറിൽ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിക്കുന്നു. ഇടനിലക്കാരെ ഒഴിവാക്കുവാൻ ബയോമെട്രിക് സംവിധാനം ഉൾപ്പെടെ ആധുനിക സംവിധാനങ്ങളാണ് സജ്ജീകരിക്കുന്നത്. തമ്പാനൂർ കെഎസ്ആർടിസി ബസ്റ്റാൻഡിലെ കെടിഡിഎഫ്സി ടെർമിനലിന്റെ അഞ്ചാം നില പൂർണമായും മോട്ടോർ വാഹന വകുപ്പ് ഏറ്റെടുത്തു.
ഒൻപതായിരം ചതുരശ്ര അടിയുള്ള ഓഫിസ് രണ്ട് വിഭാഗങ്ങളായി തിരിക്കും. പൂർണമായും ശീതീകരിച്ച ഹാളുകളാണ് സജ്ജമാക്കുന്നത്. സംസ്ഥാനത്തെ തിരക്കേറിയ ആർ.ടി. ഓഫീസുകളിൽ ഒന്നാണ് തിരുവനന്തപുരത്തേത്. നാല്പതിനായിരം വാഹനങ്ങളാണ് ഇവിടെ നിന്നും നിരത്ത് ഇറങ്ങുന്നത്. അതുമൂലമുള്ള തിരക്കുകൾ പരിഹരിക്കാൻ പുതിയ ഓഫീസിന് ആകും.
ബയോ മെട്രിക് സുരക്ഷാ സംവിധാനമുള്ള ടോക്കൺ സംവിധാനമാണ് സജ്ജീകരിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ വിരലടയാളം പതിപ്പിച്ച് ടോക്കൺ വാങ്ങണം. ഒന്നിലധികം ടോക്കൺ കൈവശം വയ്ക്കുന്നത് ഒഴിവാക്കാനാണ് ബയോമെട്രിക് സുരക്ഷ.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha
























