ഗ്ളാസിലെ നുരയും പ്ളേറ്റിലെ കറിയും’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിൻ അജിത് കുമാറിനെ തേടി എല്ലാ വിമാനത്താവളത്തിലും ലുക് ഔട്ട് നോട്ടീസ്

‘ഗ്ളാസിലെ നുരയും പ്ളേറ്റിലെ കറിയും’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിൻ അജിത് കുമാറിനെതിരെ പൊലീസ് ലുക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ജി എന്‍ പി സി ഗ്രൂപ്പിന്റെ അഡ്മിൻ അജിത് കുമാറിനെതിരെയാണ് പോലീസിന്റെ കര്‍ശന നടപടി. ‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’ എന്ന പേരിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പ് ബാലാവകാശ നിയമം ലംഘിക്കുകയും മതവിശ്വാസങ്ങളെ അവഹേളിക്കുകയും ചെയ്‌തുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഗ്രൂപ്പിനെതിരെ നേരത്തെ എക്‌സൈസ് വകുപ്പും കേസെടുത്തിരുന്നു. ഇവരുടെ വീട്ടില്‍ നേരത്തെ എക്സൈസ് സംഘം റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ ക്രിമിനൽ വകുപ്പുകൾ ചുമത്താവുന്ന കുറ്റകൃത്യങ്ങളും സൈബർ കുറ്റങ്ങളും കണ്ടെത്തി.
എല്ലാ വിമാനത്താവളത്തിലും ലുക് ഔട്ട് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അജിത് കുമാറിനെതിരെ നേമം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചുവെന്ന പരാതിയിൽ ജി.എൻ.പി.സി ഗ്രൂപ്പ് അഡ്മിനായ അജിത് കുമാറിനെതിരെ കേസെടുക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നേമം പൊലീസിനോട് നേരത്തെ നിർദ്ദേശിച്ചിരുന്നു. നാർക്കോട്ടിക് സെൽ അസിസ്‌റ്റന്റ് കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
https://www.facebook.com/Malayalivartha
























