ഹൈന്ദവ കുടുംബത്തിന് താങ്ങായി ഒരു കത്തോലിക്കാ ദേവാലയം ; ഹൃദ്രോഗം മൂലം മരിച്ച ഗൃഹനാഥന്റെ മൃതദേഹം വയ്ക്കാൻ വെള്ളക്കെട്ടും മറ്റു തടസങ്ങളും ഉണ്ടായതോടെ വാടക വീട്ടിലെ കഴിഞ്ഞിരുന്ന കുടുംബത്തിന് താങ്ങായി കോട്ടയം കടുക്കാകുളം ലിറ്റിൽ ഫ്‌ളവർ പള്ളി

കാലവർഷം വില്ലനായപ്പോൾ ഹൈന്ദവ കുടുംബത്തിന് താങ്ങായി ഒരു കത്തോലിക്കാ ദേവാലയം. പെരുമഴയ്ക്കും പ്രളയത്തിനും മീതെ സാഹോദര്യത്തിന്റെ ബലം കൂട്ടി ചങ്ങനാശേരി അതിരൂപതയിലെ കോട്ടയം കടുക്കാകുളം ലിറ്റിൽ ഫ്‌ളവർ പള്ളി.
പാറക്കൽ കടവിൽ വാടകയ്ക്ക് താമസിക്കുന്ന തോട്ടുങ്കൽ കെ.ജി. രാജുവിന്റെ മൃതദേഹം വയ്ക്കാനാണ് ഇടം ലഭിക്കാതിരുന്നത്. ഹൃദ്രോഗം മൂലം മരിച്ച ഗൃഹനാഥന്റെ മൃതദേഹം വയ്ക്കാൻ വെള്ളക്കെട്ടും മറ്റു തടസങ്ങളും ഉണ്ടായതോടെ വാടക വീട്ടിൽ കഴിഞ്ഞിരുന്ന കുടുംബം വിഷമത്തിലായി. പാലക്കാട് സ്വദേശിയായ ഇദ്ദേഹവും കുടുംബവും വർഷങ്ങളായി വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു.
https://www.facebook.com/Malayalivartha
























