യാത്ര ആരംഭിക്കുന്നതിന് മുന്‍പ് അമൃത എക്‌സ്പ്രസിന്റെ ലോകോ പൈലറ്റ് മരിച്ച നിലയില്‍

എറണാകുളം സൗത്ത് സ്‌റ്റേഷനിലെ വിശ്രമ മുറിയില്‍ ലോകോ പൈലറ്റ് മരിച്ച നിലയില്‍. പുലര്‍ച്ചെ മൂന്ന് മണിക്ക് യാത്ര ആരംഭിക്കേണ്ടിയിരുന്ന അമൃത എക്‌സ്പ്രസിന്റെ ലോകോ പൈലറ്റ് രാജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡ്യൂട്ടിക്ക് പോകാനായി സഹപ്രവര്‍ത്തകര്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് അനക്കമറ്റനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശൂര്‍ സ്വദേശിയാണ്.
https://www.facebook.com/Malayalivartha
























