വയനാട് അമ്പലവയല്‍ കാര്‍ഷിക കോളജിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി, ഈ വര്‍ഷം മുതല്‍ കാര്‍ഷിക കോളജില്‍ അധ്യയനം ആരംഭിക്കും

വയനാട് അമ്പലവയല്‍ കാര്‍ഷിക കോളജിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഈ വര്‍ഷം മുതല്‍ കാര്‍ഷിക കോളജില്‍ അധ്യയനം ആരംഭിക്കും. 60 സീറ്റുകളിലേക്കാണ് പ്രവേശനം നടക്കുക.കുട്ടനാട്ടില്‍ കനത്ത മഴ മൂലമുണ്ടായ നാശനഷ്ടങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
ടെണ്ടര്‍ ഒഴിവാക്കി മട പുനഃനിര്‍മ്മാര്‍ണത്തിന് പാടശേഖര സമിതികള്‍ക്ക് ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. മഴക്കെടുതികള്‍ സംബന്ധിച്ചുള്ള ചര്‍ച്ചക്കായി ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ സെക്രട്ടറ്റി തല യോഗം ഉടന്‍ ചേരും
https://www.facebook.com/Malayalivartha
























