സംഘപരിവാറിനെ എതിര്‍ക്കുന്നത് പോലെ എസ്.ഡി.പി.ഐയെയും ഒരുമിച്ചുചേര്‍ന്ന് എതിര്‍ക്കണം ; വാര്‍ത്താസമ്മേളനത്തിലടക്കം സി.പി.ഐ.എം എസ്.ഡി.പി.ഐക്കെതിരെ പ്രസ്താവന നടത്തുന്നുണ്ടെങ്കിലും പലയിടത്തും സഖ്യം തുടരുകയാണ്

സംഘപരിവാറിനെ എതിര്‍ക്കുന്നത് പോലെ എസ്.ഡി.പി.ഐയെയും ഒരുമിച്ചുചേര്‍ന്ന് എതിര്‍ക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. പാലുകൊടുത്ത കൈക്ക് കടിച്ചപ്പോഴാണ് സി.പി.ഐ.എം എസ്.ഡി.പി.ഐയെ തിരിച്ചറിഞ്ഞത്. വാര്‍ത്താസമ്മേളനത്തിലടക്കം സി.പി.ഐ.എം എസ്.ഡി.പി.ഐക്കെതിരെ പ്രസ്താവന നടത്തുന്നുണ്ടെങ്കിലും പലയിടത്തും സഖ്യം തുടരുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
തരൂരിന്റെ ‘ഹിന്ദു പാകിസ്താന്‍’ പരാമര്‍ശത്തില്‍ തെറ്റായി ഒന്നുമില്ല. കൂടുതല്‍ സഹിഷ്ണുതയുള്ള ഹിന്ദുമതത്തെ മാറ്റാന്‍ ശ്രമിക്കുന്നുവെന്നാണ് തരൂര്‍ പറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha
























