ശബരിമലയിലെ സ്ത്രീപ്രവേശനം: ക്ഷേത്രത്തിലെ ഭരണകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി, നിയമവശമാണ് പരിശോധിക്കുന്നതെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി

ശബരിമല ക്ഷേത്രത്തിലെ ഭരണകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. ക്ഷേത്രത്തിലെ സ്ത്രീപ്രവേശനം സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. നിയമപ്രശ്‌നം മാത്രമാണ് പരിഹരിക്കുന്നതെന്നും കോടതി വ്യക്തമാക്കി. എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യങ് ലോയേഴ്‌സ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്.
ക്ഷേത്രത്തിലെ ആചാരങ്ങള്‍ ഹിന്ദു വിശ്വാസപ്രകാരമല്ലെന്നും ബുദ്ധമത ആചാരങ്ങളുടെ പിന്തുടര്‍ച്ചയാണെന്നും യങ് ലോയേഴ്‌സ് അസോസിയേഷന്‍ അഭിഭാഷകന്‍ ആര്‍.പി ഗുപ്ത ചൂണ്ടിക്കാട്ടി. ഇക്കാര്യം വസ്തുതകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസില്‍ വാദം തുടരുകയാണ്.

കഴിഞ്ഞ ഒക്ടോബര്‍ 13നാണ് ശബരിമല കേസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റിയത്. അഞ്ചു വിഷയങ്ങളാണ് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കായി നിര്‍ദേശിച്ചിട്ടുള്ളത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നല്‍കിയ അധിക സത്യവാങ്മൂലം തള്ളണമെന്നും ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കണമെന്നുമാണു എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നിലപാട്. സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നും രാഷ്ട്രീയ പാര്‍ട്ടിയുടെ സൗകര്യമനുസരിച്ചു നിലപാടു മാറ്റാനാവില്ലെന്നുമാണ് ദേവസ്വം ബോര്‍ഡിന്റെ വാദം.
https://www.facebook.com/Malayalivartha
























