അഭിമന്യു വധിക്കപ്പെട്ട ദിവസം മൂന്ന് പേരും പിന്നീടുള്ള ദിവസങ്ങളിലായി മറ്റുചില പ്രതികളും പിടിയിലായെങ്കിലും ഒന്നാം പ്രതി മുഹമ്മദ് അടക്കമുള്ള മറ്റ് പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചിരുന്നില്ല. ; പുറത്ത് നിന്നുള്ള എസ്ഡിപിഐ പ്രവർത്തകർ മഹാരാജാസിൽ എത്തിയത് മുഹമ്മദ് ആവശ്യപ്പെട്ടത് പ്രകാരം ; അഭിമന്യുവിനെ കുത്തിയത് മുഹമ്മദ് ആണെന്ന പോലീസ് സംശയത്തെ ഞെട്ടിച്ച് മുഹമ്മദിന്‍റെ നിര്‍ണ്ണായക മൊഴി പുറത്ത്

അഭിമന്യുവിന്റെ മാതാപിതാക്കളും കേരളവും ഏറെ നാളായി കാത്തിരുന്ന ആ വിവരം പോലീസ് കേന്ദ്രങ്ങളിൽ നിന്ന് പുറത്ത് വന്നത് ഇന്ന് രാവിലെയാണ്. അഭിമന്യു വധക്കേസിലെ പ്രധാന പ്രതി മുഹമ്മദ് പോലീസ് പിടിയിലായിരിക്കുന്നു. അഭിമന്യുവിന്റെ കൊലപാതകം നടന്നിട്ട് രണ്ടാഴ്ച്ച കഴിഞ്ഞെങ്കിലും കൃത്യത്തില് പങ്കെടുത്ത മുഴുവന് പ്രതികളേയും പിടികൂടാത്തതിൽ പോലീസിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.
അഭിമന്യു വധിക്കപ്പെട്ട ദിവസം മൂന്ന് പേരും പിന്നീടുള്ള ദിവസങ്ങളിലായി മറ്റുചില പ്രതികളും പിടിയിലായെങ്കിലും ഒന്നാം പ്രതി മുഹമ്മദ് അടക്കമുള്ള മറ്റ് പ്രതികളെ പിടികൂടാന് ഇതുവരെ പോലീസിന് സാധിച്ചിരുന്നില്ല. എന്നാലിന്ന് രാവിലെ പ്രധാന പ്രതി മുഹമ്മദ് പിടിയിലായതായി പോലീസ് അറിയിക്കുകയായിരുന്നു.
മഹാരാജാസ് കോളേജിലെ ക്യാംമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റാണ് മുഹമ്മദ്. കൃത്യത്തില് നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് മുഹമ്മദ്. മുഹമ്മദ് ആവശ്യപ്പെട്ടത് പ്രകാരമാണ് പുറത്ത് നിന്നുള്ള എസ്ഡിപിഐ പ്രവര്ത്തകര് മഹാരാജാസില് എത്തിയത്. മുഹമ്മദ് തന്നെയാണ് അഭിമന്യുവിനേയും അര്ജ്ജുനേയും കുത്തിയതെന്നാണ് പോലീസ് റിപ്പോര്ട്ട്.
ചുമരെഴുത്തിനെ തുടർന്നുള്ള തർക്കത്തിനൊടുവിലാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് മുഹമ്മദ് പോലീസിന് നല്കിയ മൊഴി. ക്യാമ്പസ് ഫ്രണ്ട് പ്രവര്ത്തകർ എഴുതിയ ചുവരെഴുത്ത് എസ് എഫ് ഐ പ്രവര്ത്തകര് മായ്ച്ചപ്പോള് അതിനെ നേരിടാന് പുറത്ത് നിന്നുള്ള എസ് ഡി പി ഐ പ്രവർത്തകരെ വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് മുഹമ്മദ് പോലീസിനോട് പറഞ്ഞത്.
അഭിമന്യുവിനെ കുത്തിയത് മുഹമ്മദ് ആണെന്നായിരുന്നു പോലീസ് സംശയിച്ചത്. എന്നാൽ കുത്തിയത് മറ്റൊരാളാണെന്നാണ് മുഹമ്മദ് നൽകുന്ന വിവരം. ഇയാളാരെണെന്നതും മുഹമ്മദ് പോലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ വിവരം ഇപ്പോള് പോലീസ് പുറത്ത് വിട്ടിട്ടില്ല. ആദ്യം കണ്ണൂരിലേക്കും പിന്നീട് ഗോവയിലേക്ക് പോയ മുഹമ്മദിന് എസ്ഡിപിഐ കേന്ദ്രങ്ങളുടെ സംരക്ഷണം ലഭിച്ചു. പിന്നീട് കേരള-കർണാടക അതിർത്തിയിൽ നിന്നാണ് മുഹമ്മദ് പിടിയിലായത്.
കൈവെട്ട് കേസിലെ പ്രതികൾക്ക് ഈ കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഇന്നലെ അറിയിച്ചിരിന്നു. അതേസമയം എസ്ഡിപിഐക്കെതിരെ സര്ക്കാര് കുരുക്ക് മുറുക്കുകയാണ്. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കേസിലൂടെ എസ്ഡിപിഐ തീവ്രവാദികളുടെ സംഘമാണെന്ന് തെളിയിക്കാന് തന്നെയാണ് സര്ക്കാരിന്റെ തീരുമാനം. ഗുരുതരമായ വകുപ്പുകള് ഇത് വഴി ഇവര്ക്കെതിരെ ചുമത്തുകയും ചെയ്യാം. പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല് വിവരങ്ങള് ലഭിക്കുമെന്ന് സൂചനയുണ്ട്. മുഖ്യപ്രതികള്ക്കായുള്ള തിരച്ചിലും പാലീസ് ശക്തമാക്കിയിരുന്നു ഇതേ തുടര്ന്നാണ് മുഖ്യപ്രതി അടക്കമുള്ളവര് ഇപ്പോള് പിടിയിലായത്.
മുഹമ്മദിനെ കൂടാതെ മറ്റ് നാല് പ്രതികളും പോലീസ് കസ്റ്റഡയിയില് ഉണ്ട്. കൊലപാതകത്തില് ഇവരുടെ പങ്ക് എന്താണ് എന്നതിനെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്. ചുവരെഴുത്തിനെ തുടര്ന്നുണ്ടായ തര്ക്കമാണ് കൊലപാതകത്തില് കലാശിച്ചതെന്നുള്ള മുഹമ്മദിന്റെ മൊഴി പോലീസ് സംശയത്തോടെയാണ് കാണുന്നത്.
കൃത്യമായ ആസുത്രണത്തോടെയാണ് കൊല നടത്തിയത് എന്ന് വ്യക്തമാണ്. പതിനേഴോളം പേരാണ് കൃത്യത്തില് പങ്കെടുത്തത്. ഇതിൽ മുഹമ്മദും ഒന്നാം വർഷ വിദ്യാർത്ഥിയായ മറ്റൊരാളും മാത്രമാണ് മഹാരാജാസിൽ നിന്നുള്ളവർ. ബാക്കിയുള്ളവരെയെല്ലാം മുഹമ്മദ് വിളിച്ചു വരുത്തിയതാണ്.
എന്ത് വിലകൊടുത്തും ചുവരെഴുത്ത് നടത്തണമെന്നും എതിര്ക്കാന് വന്നാല് എസ് എഫ് ഐയെ ചെറുക്കണമെന്നും മുഹമ്മദിന് എസിഡിപിഐ കേന്ദ്രങ്ങളിൽ നിന്ന് അറിയിപ്പ് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ചുവരെഴുത്ത് തടസ്സപ്പെട്ടപ്പോള് മുഹമ്മദ് എസിഡിപിഐ പ്രവര്ത്തകരെ വിളിച്ചത്.
https://www.facebook.com/Malayalivartha
























