മുഹമ്മദിനെ പിടിച്ചു കൊടുത്തത് നേതാക്കളാണെന്ന് ക്യാംപസ് ഫ്രണ്ടിന് സംശയം: നേതാക്കളെ പിടിച്ചതിനു പിന്നാലെ പ്രതി വലയിലായതെങ്ങനെ?

ക്യാംപസ് ഫ്രണ്ട് നേതാവ് മുഹമ്മദിനെ ചൂണ്ടിക്കാടുത്തത് എസ് ഡി പി ഐ യുടെ സംസ്ഥാന നേതാക്കളാണെന്ന് ക്യാംപസ് ഫ്രണ്ടിന് സംശയം. എസ് ഡി പി ഐ സംസ്ഥാന നേതാക്കളെ എറണാകുളം പ്രസ് ക്ലബിന് പുറത്തു നിന്നും അറസ്റ്റ് ചെയ്ത് 24 മണിക്കൂർ തികയുന്നതിനു മുമ്പാണ് അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയായ മുഹമ്മദിനെ പിടികൂടിയത്. മുഹമ്മദിനെ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ എസ്ഡിപിഐക്കെതിരെ കർശന നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന പോലീസിന്റെ താക്കീതിന് മുന്നിൽ എസ്ഡിപിഐ നേതാക്കൾ വഴങ്ങിയെന്നാണ് ക്യാംപസ് ഫ്രണ്ടിന്റെ നിഗമനം. മുഹമ്മദിന്റ ഒളിസങ്കേതം പോലീസ് കൃത്യമായി പിടിച്ചതാണ് സംശയത്തിനിട നൽകിയത്.
മുഹമ്മദിനെ ഒളിപ്പിച്ചത് പാർട്ടിയുടെ സംസ്ഥാന നേതാക്കളാണ്. അവർക്ക് മുഹമ്മദിന്റെ ഒളിസങ്കേതം അറിയാമായിരുന്നു. അവർ തന്നെയാണ് ഒളിസങ്കേതം ഒരുക്കിയത്. അക്കാര്യം ക്യാംപസ് ഫ്രണ്ട് നേതാക്കൾക്ക് പോലും അറിയുമായിരുന്നില്ല. എന്നിട്ടും അത് പോലീസറിഞ്ഞത് എങ്ങനെയാണെന്നാണ് ക്യാംപസ് ഫ്രണ്ട് സംശയിക്കുന്നത്.
മുഹമ്മദിനെ പിടികൂടിയില്ലെങ്കിൽ എസ്ഡിപിഐയുടെ കേന്ദ്രങ്ങളെല്ലാം റെയ്ഡ് ചെയ്യുമെന്ന് പോലീസ് സംസ്ഥാന നേതാക്കളെ അറിയിച്ചു. സംസ്ഥാന നേതാക്കളെ കസ്റ്റഡിയിലെടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. അറസ്റ്റിൽ പ്രതിഷേധിച്ച് ഹർത്താൽ നടത്താനുള്ള നീക്കത്തിൽ നിന്നും എസ്ഡിപിഐ പിൻമാറിയതും പോലീസിന്റെ ഭീഷണിയെ തുടർന്നാണെന്നും റിപ്പോർട്ടുണ്ട്. എസ്ഡിപിഐയുടെ നീക്കങ്ങളെല്ലാം പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഫോൺ, മെയിൽ ഉൾപ്പെടെയുള്ള എല്ലാ ആശയ വിനിമയ സൗകര്യങ്ങളെല്ലാം നിരീക്ഷണത്തിലാണ്. അതിലാണ് എസ് ഡി പി ഐ യുടെ പിടി അയഞ്ഞത്.
മുഹമ്മദിനെ കിട്ടിയില്ലായിരുന്നെങ്കിൽ പോലീസ് പതിനെട്ടാം അടവ് പുറത്തെടുക്കുമായിരുന്നു. സംസ്ഥാനത്ത് നിന്ന് എസ്ഡിപി ഐ യെ കെട്ടുകെട്ടിക്കാനുള്ള നീക്കങ്ങളാണ് സർക്കാരും പോലീസും തുടങ്ങിയത്. എസ് ഡി പി ഐ കേന്ദ്രങ്ങളെ കുറിച്ച് കൃത്യമായ വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിരുന്നു. ക്യത്യത്തിൽ പങ്കെടുത്ത കൂടുതൽ നേതാക്കളിലേക്ക് അന്വേഷണം കടന്നു ചെല്ലുന്നതിന് മുമ്പാണ് വിഷയം ഒരുക്കി തീർത്തത്. ഇത്തരത്തിൽ വിവിധ രാഷ്ട്രീയ കക്ഷിക്ക് പ്രതികളെ നൽകാറുണ്ട്.
ഒരു തർക്കത്തിൽ നിന്നും പെട്ടെന്നുണ്ടായ പ്രകോപനമല്ല മഹാരാജാസിൽ നടന്നത്. വളരെ നാളത്തെ ആലോചനകളിൽ നിന്നാണ് ഒരു എസ് എഫ് ഐ നേതാവിനെ വകയിരുത്തണമെന്ന നിർദ്ദേശം വിദ്യാർത്ഥി വിഭാഗത്തിന് ലഭിച്ചത്. അത് നിർഭാഗ്യം പോലെ അഭിമന്യുവായി. ക്യാംപസ് ഫ്രണ്ടിന്റെ പ്രവർത്തകർ മറ്റ് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർത്ഥി സംഘടനകളുമായി നല്ല ബന്ധത്തിലാണ് പുലരുന്നത്. പ്രമുഖ വിദ്യാർത്ഥി സംഘടനകളുടെ പിന്തുണ നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്. അഭിമന്യുവിനെ കുത്തിയത് ആരാണെന്ന കാര്യമായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കേസിലെ മറ്റ് പ്രതികളും ഉടൻ വലയിലാകും എന്നാണ് റിപ്പോർട്ട്. എസ്എഫ്ഐയെ കായികമായി നേരിടണമെന്ന് മുഹമ്മദിനോട് പറഞ്ഞത് ആരാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























