ഞാനാണു കോൺഗ്രസ് ; ചൂഷിതനും പാർശ്വവൽക്കരിക്കപ്പെട്ടവനും പീഡിതനും ഉൾപ്പെടെ അവസാന ആളിനൊപ്പവും ഞാനുണ്ടാകും ; വിമർശനത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി

ബിജെപി നേതാക്കൾക്കു മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മുസ്‌ലിം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച ബിജെപി നേതാക്കൾ വിവാദമാക്കിയതോടെയാണ് മറുപടിയുമായി രംഗത്തെത്തിയത്.
ചൂഷിതനും പാർശ്വവൽക്കരിക്കപ്പെട്ടവനും പീഡിതനും ഉൾപ്പെടെ അവസാന ആളിനൊപ്പവും താനുണ്ടാകുമെന്നും മതമോ ജാതിയോ വിശ്വാസമോ പരിഗണനയല്ല. വേദനകളിലും അവരെ ചേർത്തണയ്ക്കും. വെറുപ്പും ഭയവും മായ്ച്ചുകളയും. എല്ലാ ജീവജാലങ്ങളെയും ഞാനിഷ്ടപ്പെടുന്നു, ഞാനാണു കോൺഗ്രസ്’ എന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.
കോൺഗ്രസ് മുസ്‌ലിം പാർട്ടിയാണെന്ന വിർമശനത്തെ നേരത്തേ കോൺഗ്രസ് തള്ളിപ്പറഞ്ഞിരുന്നെങ്കിലും രാഹുൽ ഈ വിഷയത്തിൽ പ്രതികരിക്കുന്നത് ആദ്യമാണ്. രാഹുലിന്റേതു കുറ്റസമ്മതമാണെന്ന പ്രതികരണവുമായി ബിജെപിയും രംഗത്തെത്തി.
https://www.facebook.com/Malayalivartha


























