ശബരിമലയില്‍ 10 വയസ് മുതല്‍ 50 വയസ് വരെയുള്ള സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഭരണഘടനാ ലംഘനമാണെന്ന് സുപ്രീംകോടതി, എന്തടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡ് നിയമന്ത്രണം ഏര്‍പ്പെടുത്തിയതെന്നും ഭരണഘടനാ ബെഞ്ച്

ശബരിമലയില്‍ ഒരു വിഭാഗം സ്ത്രീകളുടെ പ്രവേശനം നിയന്ത്രിച്ച ദേവസ്വംബോര്‍ഡിന്റെ നടപടി എന്ത് അടിസ്ഥാനത്തിലാണെന്ന് സുപ്രീംകോടതി. പൊതുക്ഷേത്രമാണെങ്കില്‍ എല്ലാവര്‍ക്കും ആരാധന നടത്താന്‍ കഴിയണം. ഇല്ലെങ്കില്‍ ഭരണഘടനാ വിരുദ്ധമാണ്. കേസില്‍ ഹര്‍ജിക്കാരായ യങ് ലോയേഴ്‌സ് യൂണിയന്റെ വാദം കേള്‍ക്കുമ്പോഴാണ് ഭരണഘടനാ ബെഞ്ച് ഇക്കാര്യം ചോദിച്ചത്. സുപ്രീംകോടതിയുടെ നിലപാടിനോട് സര്‍ക്കാരിന് പൂര്‍ണയോജിപ്പാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. നിലവിലെ ദേവസ്വം ബോര്‍ഡ് ഇക്കാര്യം എതിര്‍ക്കില്ലെന്നാണ് മനസിലാക്കുന്നത്. വിശ്വാസികളുടെ വികാരങ്ങള്‍ വ്രണപ്പെടാതെ ഇക്കാര്യം പരിഹരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
ശബരിമല ക്ഷേത്രത്തിലെ ഭരണകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി രാവിലെ വാദം കേള്‍ക്കവെ പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. നിയമപ്രശ്‌നം മാത്രമാണ് പരിഹരിക്കുന്നതെന്നും കോടതി വ്യക്തമാക്കി. എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യങ് ലോയേഴ്‌സ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്. 10 വയസ് മുതല്‍ 50 വയസ് വരെയുള്ള സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ ആണ് ഹര്‍ജി നല്‍കിയത്.
ക്ഷേത്രത്തിലെ ആചാരങ്ങള്‍ ഹിന്ദു വിശ്വാസപ്രകാരമല്ലെന്നും ബുദ്ധമത ആചാരങ്ങളുടെ പിന്തുടര്‍ച്ചയാണെന്നും യങ് ലോയേഴ്‌സ് അസോസിയേഷന്‍ അഭിഭാഷകന്‍ ആര്‍.പി ഗുപ്ത ചൂണ്ടിക്കാട്ടി. ഇക്കാര്യം വസ്തുതകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസില്‍ വാദം തുടരുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ 13നാണ് ശബരിമല കേസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റിയത്. അഞ്ചു വിഷയങ്ങളാണ് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കായി നിര്‍ദേശിച്ചിട്ടുള്ളത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നല്‍കിയ അധിക സത്യവാങ്മൂലം തള്ളണമെന്നും ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കണമെന്നുമാണു എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നിലപാട്.
https://www.facebook.com/Malayalivartha
























