ലൂര്‍ദ് മാതാ മഠത്തില്‍ അടുക്കള ജോലിക്കാരിയായിരുന്ന ഇതര സംസ്‌ഥാനക്കാരിയുടേത് തൂങ്ങി മരണം തന്നെയാണെന്ന് പോസ്‌റ്റുമോര്‍ട്ടം സൂചന

ബുര്‍ബുരി ജില്ലയിലെ ബിഷാന്‍പൂരിനടുത്തുള്ള ഹിജൂര്‍മോഡിയയിലെ ശ്വേത അന്‍സിയ (18)യെയാണ് കമ്ബളക്കാട് പള്ളിക്കുന്ന് ലൂര്‍ദ് മാതാ (ബഥനി) മഠത്തില്‍ ചൊവ്വാഴ്‌ച വൈകീട്ട് മരിച്ചനിലയില്‍ കണ്ടത്. അടുക്കള ജോലിക്കാരിയായിരുന്നു അവര്‍. മരണകാരണം എന്താണെന്ന് പോലീസിന് വ്യക്‌തമായിട്ടില്ല. കോണ്‍വെന്റ് അധികൃതരെ പോലീസ് ചോദ്യം ചെയ്യും. ശ്വേതയുടെ ഫോണ്‍ വിളികളും പോലീസ് അന്വേഷണ വിധേയമാക്കുന്നുണ്ട്.അസ്വാഭാവിക മരണത്തിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. കോണ്‍വെന്റിലെ മുറിയിലെ മേല്‍ക്കൂരയിലെ കമ്ബിയിലാണ് ശ്വേതയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
പോലീസ് ഇന്‍ക്വസ്‌റ്റിനു ശേഷം ഇന്നലെ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ മൃതദേഹം പോസ്‌റ്റുമോര്‍ട്ടം ചെയ്‌തു. തൂങ്ങി മരണം തന്നെയാണെന്നാണ് പോസ്‌റ്റുമോര്‍ട്ടം ചെയ്‌ത ഡോക്‌ടറുടെ പ്രാഥമിക നിരീക്ഷണമെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തില്‍ മുറിവുകളോ ശാരീരിക പീഡനം നടന്നതിന്റെ സൂചനകളോ ഇല്ലെന്ന് ഡോക്‌ടര്‍ സൂചന നല്‍കിയതായി കമ്ബളക്കാട് പോലീസ് പറഞ്ഞു.
യുവതിയുടെ മരണവിവരമറിഞ്ഞ് സഹോദരനും മറ്റൊരു ബന്ധുവും കോഴിക്കോട് എത്തിയിട്ടുണ്ട്. സഹോദരന്‍ കട്ടപ്പനയില്‍ ജോലി ചെയ്യുകയാണ്. ബന്ധുക്കളുടെ മൊഴി എടുത്തശേഷം ആ വഴിക്കും അന്വേഷണം നടത്താനാണ് പോലീസ് ഉദേശിക്കുന്നത്. യുവതിയുടെ ബന്ധുക്കള്‍ കേരളത്തിലെ വിവിധ സ്‌ഥലങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്.
ശ്വേത അന്‍സിയ മഠത്തില്‍ ജോലി ചെയ്യുന്ന വിവരം കമ്ബളക്കാട് പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചിരുന്നതായും എസ്.ഐ. പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കു മുമ്ബാണ് ശ്വേത പള്ളിക്കുന്നിലെ മഠത്തില്‍ എത്തിയത്. അതിനു മുമ്ബുണ്ടായിരുന്നതും ബീഹാറി സ്വദേശിനിയായിരുന്നു. ബീഹാര്‍ സ്വദേശിനിയായ പതിനെട്ടുകാരിയെ കന്യാസ്‌ത്രീ മഠത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























