മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും നേതൃത്വത്തിൽ തന്നെ സന്ദർശിച്ച സർവകക്ഷി സംഘത്തിൽ കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രിയായ അൽഫോൻസ് കണ്ണന്താനം ഇല്ലാത്തതിൽ പ്രധാനമന്ത്രിക്ക് കടുത്ത അതൃപ്തി ; കേന്ദ്ര ഫണ്ട് നൽകിയിട്ടും കേരളം പൂർത്തിയാക്കാത്ത പദ്ധതികളുടെ പട്ടികയും മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി കൈമാറി

മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും നേതൃത്വത്തിൽ തന്നെ സന്ദർശിച്ച സർവകക്ഷി സംഘത്തിൽ കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രിയായ അൽഫോൻസ് കണ്ണന്താനം ഇല്ലാത്തതിൽ പ്രധാനമന്ത്രി ക്ക് കടുത്ത അതൃപ്തി. സംസ്ഥാനത്തിന്റെ വെട്ടിക്കുറച്ച റേഷൻ വിഹിതം പുനഃസ്ഥാപിക്കണമെന്ന ആവശ്യമടക്കമുള്ള കാര്യങ്ങൾക്ക് അനുഭാവപൂർവ്വമായ നിലപാട് സ്വീകരിക്കാത്തത് ഇതേത്തുടർന്നാണെന്ന് അറിയുന്നു. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് 2012 ൽ കേന്ദ്രസർക്കാർ അനുമതി നൽകിയതാണെങ്കിലും ഇതുവരെ കേന്ദ്രസർക്കാർ യാതൊരു നിയമ നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി സർവകക്ഷി സംഘത്തെ അറിയിച്ചു. കേന്ദ്ര ഫണ്ട് നൽകിയിട്ടു കേരളം പൂർത്തിയാക്കാത്ത പദ്ധതികളുടെ പട്ടികയും മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി കൈമാറി. സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നുള്ളണ്ടായ വീഴ്ചയും വ്യക്തമായി. ഇതോടെ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഭിന്നത രൂക്ഷമാണെന്ന് മനസിലാക്കാം.
നാലുതവണ പ്രധാനമന്ത്രിയെ കാണാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം അനുമതി തേടിയിരുന്നെങ്കിലും സമയം അനുവദിച്ചിരുന്നില്ല. ഇതേതുടർന്ന് സംസ്ഥാനത്തെ എംപിമാരുടെ യോഗത്തിൽ കേന്ദ്രത്തിനെതിരെ പ്രമേയം പാസ്സാക്കിയിരുന്നു. ഇത് വിവാദമായിരുന്നു . തുടർന്നാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത് . ഇതോടേ രണ്ടാഴ്ച്ചത്തെ അമേരിക്കൻ സാന്തർശനം വെട്ടി ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലേക്ക് എത്തുകയായിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സംസ്ഥാനത്തെ എം.പിമാര്‍, രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവര്‍ സര്‍വകക്ഷി സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























