കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ യുവനടി ഇനി മുതല്‍ 'എക്സ്'

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ യുവനടി തന്റെ പേരിനു പകരം 'എക്‌സ്' എന്നു രേഖപ്പെടുത്തി ഹര്‍ജി നല്‍കിയ നടപടി ഹൈക്കോടതി കഴിഞ്ഞ ദിവസം അംഗീകരിക്കുകയായിരുന്നു. പീഡനക്കേസുകളിലെ ഇരകളുടെ പേര് ഹര്‍ജിയില്‍ രേഖപ്പെടുത്താമെങ്കിലും കോടതി രേഖകളിലോ വിധിയിലോ പേരും ആളെ തിരിച്ചറിയുന്ന വിവരങ്ങളുമുണ്ടാകരുതെന്ന് ഉറപ്പാക്കാന്‍ അടുത്തിടെ ഹൈക്കോടതി ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
നടിയുടെ ഹര്‍ജിയില്‍ പോലും പേര് രേഖപ്പെടുത്തിയിട്ടില്ല. കേസിന്റെ വിചാരണ വനിതാ ജഡ്ജി അദ്ധ്യക്ഷയായ കോടതിയിലേക്ക് മാറ്റണമെന്നും സാധ്യമെങ്കില്‍ തൃശൂര്‍ ജില്ലയിലെ ഉചിതമായ കോടതി കേസ് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് നടിയുടെ ഹര്‍ജി. നടിയുടെ പേരും മേല്‍വിലാസവുമടക്കമുള്ള വിവരങ്ങള്‍ മുദ്രവച്ച കവറില്‍ ഇതോടൊപ്പം നല്‍കിയിരുന്നു.
ഇത് ഹൈക്കോടതി രജിസ്ട്രി സുരക്ഷിതമായി സൂക്ഷിക്കാനും സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha
























