തിരുവനന്തപുരത്ത് ക്ലാസ്സ് മുറിയിൽ സുഹൃത്തുക്കൾക്ക് മുമ്പിൽ എലിവിഷം കഴിച്ച് എട്ടാം ക്ലാസുകാരൻ

എട്ടാം ക്ലാസുകാരൻ സഹപാഠികൾക്കു മുന്നിൽ എലിവിഷം കഴിച്ചു. ബുധനാഴ്ച രാവിലെ മലയിൻകീഴിലെ ഒരു സ്‌കൂളിൽ വച്ചായിരുന്നു സംഭവം. രാവിലെ ഭക്ഷണം കഴിക്കാത്തവർക്ക് അധ്യാപിക ക്ലാസിൽ അതിനുള്ള അവസരം നൽകിയ സമയമാണ് മറ്റുള്ളവരുടെ മുന്നിൽ വച്ച് കേക്ക് രൂപത്തിലുള്ള എലിവിഷം കുട്ടി കഴിച്ചത്.
സഹപാഠികളിലൊരാൾ ഇത് കണ്ടതോടെ അധ്യാപികയെ വിവരമറിയിച്ചു. ഉടൻ കുട്ടിയെ സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചു. അവിടെ പ്രഥമ ശശ്രൂഷ നൽകി മെഡിക്കൽകോളേജിലെത്തിച്ചു. കുട്ടി അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























