അഭിമന്യുവിന്റെ കുടുംബത്തിന് കൊട്ടക്കാമ്പൂരില്‍ സ്ഥലവും വീടും തയ്യാറാവുന്നു ; 23ന് കോടിയേരി തറക്കല്ലിടും

എറണാകുളം മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കുടുംബത്തിന് കൊട്ടക്കാമ്പൂരില്‍ സ്ഥലവും വീടും തയ്യാറാവുന്നു. പാര്‍ട്ടി വാങ്ങിയ 10 സെന്റ് സ്ഥലത്ത് നിര്‍മിക്കുന്ന വീടിന്റെ തറക്കല്ലിടല്‍ 23 ന് പകല്‍ 11 ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ നിര്‍വഹിക്കും.
അഭിമന്യുവിന്റെ കുടുംബത്തിന്റെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുത്ത സാഹചര്യത്തില്‍ എറണാകുളം, ഇടുക്കി ജില്ലാ കമ്മിറ്റികള്‍ ഹുണ്ടിക പിരിവിലൂടെ സമാഹരിച്ച തുകകൊണ്ട് കൊട്ടക്കാമ്ബൂരില്‍ വാങ്ങിയ സ്ഥലത്താണ് വീട് നിര്‍മാണം. മന്ത്രി എം എം മണി, ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍, എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, എസ്‌എഫ്‌ഐ നേതാക്കളായ സച്ചിന്‍ദേവ്, വി എ ബിനീഷ്, എസ് രാജേന്ദ്രന്‍ എംഎല്‍എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ചുവരെഴുത്തുമായി സംബന്ധിച്ച വാക്വാദമാണ് അഭിമന്യുവിന്റെ കൊലപാതകത്തിലേക്ക് കലാശിച്ചത്. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ അരൂക്കുറ്റി വടുതല നദുവത്ത് നഗറിൽ ജെ. ഐ. മുഹമ്മദിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. ഗോവയിലെ ഒളിത്താവളത്തിൽനിന്നു കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ, കർണാടക അതിർത്തിയിലാണ് ഇയാൾ പിടിയിലായത്.
https://www.facebook.com/Malayalivartha
























