പൈറോ ഗ്രാഫിക്ക് ചിത്രകലയിലൂടെ ഇന്ത്യൻ സ്പ്രിന്റർ ഹിമാദാസിന് ആദരവുമായി ആരാധകൻ

ലോക അണ്ടർ-20 അത്‌ലെറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യൻ സ്പ്രിന്റർ ഹിമാദാസിന്റെ പൈറോ ഗ്രാഫിക്ക് ചിത്രം വരച്ച് ആദരം നൽകുകയാണ് കൂത്താട്ടുകുളം സ്വദേശി ശ്രീരാജ് രാജൻ. തടിയിലോ ലെതിറിലോ ഉള്ള ക്യാനവാസിന് പ്രതലം ചൂടാക്കി പൈറോ ഗ്രാഫിക്ക് പെൻ കൊണ്ട് രൂപം തീർക്കുന്ന വിദേശങ്ങളിലുള്ള ചിത്രകലാ രീതിയായ പൈറോ ഗ്രാഫിയേ ഹിമയുടെ ചിത്രത്തിലൂടെ കേരളത്തിനും പരിചയപ്പെടുത്തുകയാണ് ഈ ചിത്രകലാ പ്രതിഭാ.
നിലവിൽ ഇൻവെൻറ്റീവ് ഹബ് എന്ന ഐ ടി കമ്പനിയിൽ ഗ്രാഫിക് ഡിസൈനറും ക്രിയേറ്റിവ് ഡിപ്പാർട്ടമെന്റ് ഹെഡുമായി സേവനം അനുഷ്ടിക്കുന്ന ശ്രീരാജ് ,തന്റെ ഒഴിവു സമയങ്ങൾ ഇത്തരം ക്രിയാത്മക സൃഷ്ടികൾക്കായാണ് ചിലവഴിക്കുന്നത്. കാരിക്കേച്ചർ ഡ്രോയിങ്, ഡൂഡിൽ മേക്കിംഗ്, ഡിജിറ്റൽ പെയിന്റിംഗ് , ഗ്രാഫിറ്റി തുടങ്ങിയ ചിത്ര രചനാ മേഖലകളിലും തന്റെ പ്രാവിണ്യം തെളിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























