എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് ആയുധശേഖരം പിടികൂടി, അടൂര്‍ പുറക്കോട്ടെ പറക്കോട് ഗ്യാലക്‌സി ഹൗസില്‍ ഷെഫീന്റെ വീട്ടില്‍ നിന്നാണ് വടിവാളും വെട്ടുകത്തിയുമടക്കം പിടിച്ചെടുത്തത്

എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് ആയുധശേഖരം പിടികൂടി. അടൂര്‍ പുറക്കോട്ടെ പറക്കോട് ഗ്യാലക്‌സി ഹൗസില്‍ ഷെഫീന്റെ വീട്ടില്‍ നിന്നാണ് വടിവാളും വെട്ടുകത്തിയുമടക്കമുള്ള ആയുധശേഖരം പിടികൂടിയത്. ഇയാളെ പൊലീസ്അറസ്റ്റ് ചെയ്തു. അടൂരില്‍ ഗ്യാലക്‌സി എന്ന പേരില്‍ മൊബൈല്‍ ഷോപ്പ് നടത്തുകയാണ് ഷെഫീഖ്. മൂന്നുവാള്‍, ഒരു വടിവാള്‍, രണ്ടു കത്തി, ഒരു ഇരുമ്പ് ദണ്ഡ്, രണ്ട് മഴു എന്നിവയാണ് പൊലീസ് പിടികൂടിയത്. ഇയാളും സഹോദരങ്ങളും എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകരാണ്. അഭിമന്യുവധത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളമുള്ള എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകളിലും ഓഫീസുകളിലും പൊലീസ് പരിശോധന നടത്തിവരുകയാണ്.

https://www.facebook.com/Malayalivartha
























