സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നതിന് കടിഞ്ഞാണിടുന്നു.. 17 ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നതിന് കാരണക്കാരായ 17 റെയില്‍വേ എന്‍ജിനിയറിംഗ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.കെ. കുല്‍ക്ഷേത്ര നിര്‍ദ്ദേശം നല്‍കി. ഉത്തരവ് ഇന്ന് പുറത്തിറങ്ങും. 17 പേരില്‍ രണ്ടുപേര്‍ക്കെതിരെ സര്‍വീസില്‍നിന്ന് പുറത്താക്കലുള്‍പ്പെടെയുള്ള നടപടിക്കാണ് നീക്കമെന്നാണ് അറിയുന്നത്.
ട്രെയിനുകള്‍ വൈകുന്നതുമായി ബന്ധപ്പെട്ട് ആദ്യമായാണ് റെയില്‍വേ ഇത്ര കടുത്ത നടപടിയിലേക്കു നീങ്ങുന്നത്. ട്രാക്കുകളില്‍ പണി നടക്കുന്നതിനാല്‍ ഇടയ്ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുന്നുണ്ടെങ്കിലും കഴിഞ്ഞ എട്ടുമാസമായി സംസ്ഥാനത്ത് ട്രെയിനുകള്‍ പതിവായി വൈകിയാണ് സര്‍വീസ് നടത്തുന്നത്. ചെന്നൈ മെയിലും കൃത്യനിഷ്ഠ പാലിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശമുള്ള മുന്‍ഗണനാവിഭാഗം ട്രെയിനുകളായ ജനശതാബ്ദി ഉള്‍പ്പെടെയുള്ള സൂപ്പര്‍ എക്‌സ്പ്രസുകളുമെല്ലാം അരമണിക്കൂര്‍ മുതല്‍ രണ്ടുമണിക്കൂര്‍ വരെ വൈകിയാണോടുന്നത്.
കൊല്ലത്തും തിരുവനന്തപുരത്തും സിഗ്‌നല്‍ തകരാറുകള്‍, കൊല്ലത്ത് ലോക്കോ എന്‍ജിനില്‍ അഗ്‌നിബാധ തുടങ്ങി കഴിഞ്ഞ ഏതാനും നാളുകളായി സംസ്ഥാനത്ത് അസാധാരണ സംഭവങ്ങളാണ് അരങ്ങേറുന്നത്.
ലോക്കോ പൈലറ്റുമാരും എന്‍ജിനിയറിംഗ് വിഭാഗവും തമ്മിലുള്ള ശീതസമരവും ട്രാഫിക് കണ്‍ട്രോളിംഗ് വിഭാഗവുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയുമാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ഓരോ സംഭവത്തിലും റെയില്‍വേ പ്രത്യേകം അന്വേഷണങ്ങള്‍ നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ദിവസം എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് വൈകിട്ട് 5.30ന് പുറപ്പെട്ട ജനശതാബ്ദി എത്തിയത് രാത്രി 11 മണിക്ക്. ട്രാക്ക് ക്‌ളിയറന്‍സ് റിപ്പോര്‍ട്ട് കൊടുക്കാന്‍ എന്‍ജിനിയറിംഗ് വിഭാഗം മടിച്ചതും ക്‌ളിയറന്‍സ് കിട്ടാതെ ട്രെയിനെടുക്കില്ലെന്ന ലോക്കോ പൈലറ്റിന്റെ നിലപാടുമാണ് ഇതിനിടയാക്കിയത്.
https://www.facebook.com/Malayalivartha
























