ജസ്‌നയുടെ തിരോധാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് കോടതി പരിഗണനയില്‍

ജസ്‌നയുടെ തിരോധാനത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്നു ഹൈക്കോടതി പരിഗണിക്കും ജസ്‌നയുടെ സഹോദരന്‍ ജൈസ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത് എന്നിവരാണ് ഹര്‍ജിക്കാര്‍. കഴിഞ്ഞ മാര്‍ച്ച് 22ന് ജസ്‌നയെ കാണാതായിട്ടും പൊലീസ് അന്വേഷണത്തില്‍ പുരോഗതി ഉണ്ടായിട്ടില്ല. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ലഭിക്കുമായിരുന്ന വിലപ്പെട്ട തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിന് ആയില്ല.
കേരളത്തിന് പുറത്തും അന്വേഷിക്കേണ്ടതുള്ളതിനാല്‍ സി.ബി.ഐ ആണ് അഭികാമ്യം എന്നാണ് ഹരജിക്കാരുടെ വാദം. അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടന്നും എന്നാല്‍ ജസ്‌നയെ കണ്ടെത്താനായിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്
https://www.facebook.com/Malayalivartha
























