സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല... 3000 കിലോമീറ്ററോളം റോഡ് തകര്‍ന്ന നിലയില്‍

സംസ്ഥാനത്ത് ഏറെ ദുരിതം വിതച്ച് തിമിര്‍ത്ത് പെയ്ത മഴയില്‍ ഏതാണ്ട് 3000 കിലോമീറ്ററോളം റോഡ് സഞ്ചാര്യ യോഗ്യമല്ലാത്ത രീതിയില്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ നാശമുണ്ടായത്. കൂടാതെ തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും റോഡുകള്‍ തകര്‍ന്നിട്ടുണ്ട്.
മഴയില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഏതാണ്ട് 3000 കോടി രൂപ വേണമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്ക്. വിശദമായ റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അവതരിപ്പിക്കുമെന്നാണ് വിവരം. അതേസമയം, കനത്ത മഴയ്ക്ക് അല്‍പം ശമനമുണ്ടായെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും മഴ തുടരുകയാണ്. കോട്ടയം, ഇടുക്കി ജില്ലകളില്‍ മഴയ്ക്ക് ശമനമുണ്ടായിട്ടില്ല.
അടുത്ത തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ഒഡിഷയ്ക്ക് സമീപം നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. വടക്കന്‍ ജില്ലകളിലാവും കൂടുതല്‍ മഴ ലഭിക്കുക. അതിനിടെ മഴയെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
കണ്ണൂര്‍ ജില്ലയിലും പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, വൈക്കം, താലൂക്കുകളിലെയും ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി നഗരസഭ, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെയും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























