പോലീസ് കൃത്യമായി അന്വേഷിച്ചിരുന്നെങ്കില്‍ ഭൂലോകലക്ഷ്‌മിയുടെ തിരോധാനക്കേസ് അന്നേ തെളിയിക്കാമായിരുന്നു ; സംഭവിച്ച് നാലുമാസം ആയിട്ടും അന്വേഷണം എങ്ങുമെത്താതെ ജെസ്‌ന തിരോധാനം ; വീട്ടമ്മയുടെയും ജസ്നയുടെയും തിരോധാനത്തിൽ സമാനതകൾ ഏറെ

ജെസ്‌ന തിരോധാനം സംഭവിച്ച് നാലുമാസം ആയിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. കോട്ടയം ജില്ലയിലെ മുക്കൂട്ടുതറയില്‍നിന്ന് ജെസ്‌നയെ കാണാതായതിന് സമാനമായ രീതിയിലാണ് ഏഴുവര്‍ഷം മുമ്പു പത്തനംതിട്ട ജില്ലയിലെ ഗവിയില്‍നിന്നു ഭൂലോകലക്ഷ്‌മിയെന്ന വീട്ടമ്മയെ കാണാതായതും. അതിനാൽ തന്നെ ജെസ്‌നയുടെ തിരോധാനവുമായി ഈ കേസിനും എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷണസംഘം നോക്കുകയാണ്.
ഗവി ഏലത്തോട്ടത്തിലെ ക്ലര്‍ക്ക്, ചിറ്റാര്‍ സീതത്തോട് കൊച്ചുപമ്പയില്‍ ഭൂലോകലക്ഷ്‌മി(43)യുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചിലര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. പോലീസ് കൃത്യമായി അന്വേഷിച്ചിരുന്നെങ്കില്‍ ഭൂലോകലക്ഷ്‌മിയുടെ തിരോധാനക്കേസ് അന്നേ തെളിയിക്കാമായിരുന്നെന്ന് വനംവകുപ്പ് വാച്ചറായ ഭര്‍ത്താവ് ഡാനിയേല്‍ കുട്ടി പറയുന്നു.
കേരള വനം വികസന കോര്‍പറേഷന്‍ ജീവനക്കാരിയായ ഭൂലോകലക്ഷ്‌മിയെ കാണാതാകുമ്പോള്‍ ഭർത്താവ് ഡാനിയേല്‍ കുട്ടി തിരുനെല്‍വേലിയിലായിരുന്നു. ഫോണില്‍ വിളിച്ചിട്ടു കിട്ടാതായപ്പോള്‍ ഗവിയിലെത്തിയപ്പോൾ ക്വാര്‍ട്ടേഴ്‌സ് പൂട്ടിക്കിടക്കുകയായിരുന്നു. പിന്‍ജനാലയിലൂടെ നോക്കിയപ്പോള്‍ സംശയകരമായ രീതിയില്‍ കട്ടിലില്‍ ഒരു കമ്പി കിടക്കുന്നതുകണ്ടു. സഹപ്രവര്‍ത്തകരുടെയും അയല്‍ക്കാരുടെയും സഹായത്തോടെ കതകുപൊളിച്ച് അകത്തുകടന്നപ്പോള്‍ റേഡിയോ ഉള്‍പ്പെടെ പല ഉപകരണങ്ങളും നിലത്തു ചിതറിക്കിടക്കുകയായിരുന്നു.
ഭൂലോകലക്ഷ്‌മിയെ കാണാതായ രാത്രി അപരിചിതമായ വാഹനം ക്വാര്‍ട്ടേഴ്‌സിനു സമീപം കാണപ്പെട്ടതടക്കമുള്ള തെളിവുകള്‍ പോലീസ് അന്വേഷിച്ചില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. വനംവകുപ്പ് ചെക്‌പോസ്‌റ്റിനു സമീപമാണു ക്വാര്‍ട്ടേഴ്‌സ്. സംശയകരമായ നിരവധി തെളിവുകള്‍ ഡാനിയേല്‍ കൈമാറിയിട്ടും ലോക്കല്‍ പോലീസിനോ പിന്നീട് അന്വേഷണമേറ്റെടുത്ത ക്രൈംബ്രാഞ്ചിനോ എന്തെങ്കിലും തുമ്പു കണ്ടെത്താനായില്ല. കൊല്ലം ക്രൈംബ്രാഞ്ചാണു നിലവില്‍ ഭൂലോകലക്ഷ്‌മി തിരോധാനക്കേസ് അന്വേഷിക്കുന്നത്.
ഒരു തുമ്പും ശേഷിപ്പിക്കാതെ ജെസ്‌നയെന്ന കോളജ് വിദ്യാര്‍ഥിനിയും ഭൂലോകലക്ഷ്‌മിയെന്ന വീട്ടമ്മയും അപ്രത്യക്ഷരായതിലെ സമാനതയാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha
























