തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തിരുവനന്തപുരം തമലം ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ കവര്‍ച്ച

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തിരുവനന്തപുരം തമലം ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ കവര്‍ച്ച. ഇന്നലെ രാത്രിയിലാണ് കവര്‍ച്ച നടന്നത്. തിരുവാഭരണങ്ങള്‍ക്കു പുറമെ കാണിക്കവഞ്ചികള്‍ എല്ലാം കുത്തിത്തുറന്ന് പണവും അപഹരിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് ഇവിടെ ഇതേരീതിയില്‍ കവര്‍ച്ച നടന്നിരുന്നു. ആ കേസന്വേഷണം എങ്ങുമെത്തിയില്ല. അന്നു കവര്‍ച്ച ചെയ്യപ്പെട്ട തിരുമുഖത്തിനു പകരം ഒരു ഭക്ത ആറുമാസം മുന്‍പ് നടക്കു വച്ച തിരുമുഖവും കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പൂജപ്പുര പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി.
ഇന്ന് പുലര്‍ച്ചെ കീഴ്ശാന്തി രാജേഷ് നടതുറക്കാന്‍ എത്തിയപ്പോഴാണ് ശ്രീകോവിലിന്റെ ഇരുമ്പ് ഗ്രില്ലും വാതിലുകളും തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. കീഴ്ശാന്തി സബ് ഗ്രൂപ്പ് ഓഫീസറെയും ഉപദേശക സമിതി ഭാരവാഹികളെയും വിവരമറിയിച്ചു. അവര്‍ പൂജപ്പുര പൊലീസില്‍ പരാതി നല്‍കി. നാലമ്പലത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന കാണിക്ക വഞ്ചികളിലെ പണം കവര്‍ന്ന ശേഷം കൊടിമരത്തിന് സമീപം ഉപേക്ഷിച്ചു. ഇതും കണ്ടെത്തി. ദേവസ്വം സബ് ഗ്രൂപ്പ് ഉദ്യോഗസ്ഥരെത്തി വഞ്ചികളിലെ പണം ഇന്ന് തിട്ടപ്പെടുത്താനിരിക്കെയാണ് കവര്‍ച്ചയുണ്ടായത്.

2017ലും കര്‍ക്കിടകമാസത്തില്‍ ഈ ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു. കാണിക്ക വഞ്ചികള്‍ തകര്‍ത്താണ് അന്ന് പണം അപഹരിച്ചത്. ആ മോഷണത്തിലെ പ്രതികളെ ഇതുവരെ പിടികൂടാന്‍ പൊലീസിന് ആയിട്ടില്ല. അതിനിടെയാണ് ഇന്ന് വീണ്ടും കവര്‍ച്ച നടന്നത്. ചുറ്റുമതിലോ, നിരീക്ഷണ ക്യാമറയോ, സെക്യൂരിറ്റി ജീവനക്കാരോ ഇല്ലാത്തതാണ് മോഷണം ആവര്‍ത്തിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഡോഗ് സ് ക്വാഡും വിരലടയാള വിദഗ്ദ്ധരും ക്ഷേത്രത്തിലെത്തി തെളിവെടുപ്പ് നടത്തി.
https://www.facebook.com/Malayalivartha
























