എല്ലാ തുറമുഖങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും കസ്റ്റംസ് ഹെല്‍പ്പ്‌ഡെസ്‌ക്ക് കൈകാര്യം ചെയ്യും

സെന്‍ട്രല്‍ ബോര്‍ഡ്ഓഫ് ഇന്‍ഡയറക്റ്റ് ടാക്‌സസ്സ് ആന്റ് കസ്റ്റംസിന്റെ (സി.ബി.ഐ.റ്റി.സി) ആഭിമുഖ്യത്തില്‍ കയറ്റുമതിക്കാരുടെ ഐ.എസ്.ജി.റ്റി. റീഫണ്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഹെല്‍പ്പ്‌ഡെസ്‌ക്കുകള്‍ആരംഭിക്കും. കേന്ദ്ര വാണിജ്യ മന്ത്രാലയംരൂപം നല്‍കിയിട്ടുള്ള കയറ്റുമതി സംഘടകളുടെ ഫെഡറേഷനായ എഫ്.ഐ.ഇ.ഒയുടെ കൊച്ചി, കോയമ്പത്തൂര്‍, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് ഓഫീസുകളിലാണ് ഹെല്‍പ്പ്‌ഡെസ്‌ക്കുകള്‍ ആരംഭിക്കുക. ഓഗസ്റ്റ് ഒന്നാംതീയതി വരെ ഹെല്‍പ്പ്‌ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കും.
എല്ലാ തുറമുഖവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഹെല്‍പ്പ്‌ഡെസ്‌ക്ക് കൈകാര്യം ചെയ്യുമെന്ന് എഫ്.ഐ.ഇ.ഒ. ദക്ഷിണമേഖലാ ചെയര്‍മാന്‍ ഡോ.എ. ശക്തിവേല്‍ അറിയിച്ചു. ഐ.എസ്.ജി.റ്റി. റീഫണ്ടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കയറ്റുമതിക്കാര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഈ ഹെല്‍പ്പ്‌ഡെസ്‌ക്ക് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊച്ചിയിലെ എഫ്.ഐ.ഇ.ഒ. കേരള ചാപ്റ്റര്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ നമ്പര്‍ 04842666116, മൊബൈല്‍. 08547731069. ഇ-മെയില്‍. kerala@fieo.org; akv@fieo.org
https://www.facebook.com/Malayalivartha
























