ഇസ്ലാമിക് സ്‌റ്റേറ്റ് ഭീഷണിയില്‍ പ്രഥമ സ്ഥാനത്തുള്ള ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിക്കുന്നു, പ്രത്യേക ട്രെയിനിംഗ് നല്‍കിയ കമാന്‍ഡോകളെയാണ് പിന്‍വലിച്ചത്

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീഷണിയില്‍ പ്രഥമ സ്ഥാനത്തുള്ള ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ഐഎസ് ഭീഷണിയെ തുടര്‍ന്ന് പ്രത്യേക ട്രെയിനിംഗ് നല്‍കി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക കമാന്‍ഡോകളെയാണ് പിന്‍വലിക്കുന്നത്. അദ്ദേഹത്തിന് ഒരു മുന്നറിയിപ്പും നല്‍കാതെയാണ് കമാന്‍ഡോകളെ പിന്‍വലിക്കുന്നത്. അദ്ദേഹം വിരമിച്ചിട്ട് അധികനാളായിട്ടില്ല. നിരവധി സുപ്രധാന വിധികളും ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുള്ളയാളാണ് ജസ്റ്റിസ് കെമാല്‍പാഷ. കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വധത്തിലടക്കം പല കേസുകളിലും സര്‍ക്കാരിനെതിരെ കെമാല്‍പാഷ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.
ഷുഹൈബ് വധം സി.ബി.ഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ടത് കെമാല്‍പാഷ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചായിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് ഉത്തരവ് റദ്ദാക്കിയിരുന്നു. വിമരിച്ച ജഡ്ജിമാര്‍ മൂന്ന് വര്‍ഷത്തേക്കെങ്കിലും പണം ലഭിക്കുന്ന പദവികള്‍ സ്വീകരിക്കരുതെന്ന് കെമാല്‍ പാഷ പറഞ്ഞത് വിവാദമായിരുന്നു. ജസ്റ്റിസ് ആന്റണി ഡൊമനിക്കിനെ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് മുന്‍ കൂട്ടി കണ്ടായിരുന്നു കെമാല്‍പാഷയുടെ വിമര്‍ശനമെന്ന് അന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
വിരമിച്ച ശേഷം ആന്റണി ഡൊമനിക് മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനുമായി. വിരമിച്ച ശേഷം ചാനല്‍ ചര്‍ച്ചകളിലും കെമാല്‍പാഷ സജീവ സാനിധ്യമാണ്്. പല വിഷയങ്ങളിലും സര്‍ക്കാരിന്റെയും പൊലീസിന്റെയും വീഴ്ചകള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.
https://www.facebook.com/Malayalivartha

























