ഓണത്തെ വരവേല്ക്കാനൊരുങ്ങി സര്‍ക്കാര്‍... സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അടക്കം എല്ലാ ആനുകൂല്യവും ഓണത്തിനുമുമ്പ് വിതരണം ചെയ്യും

ഓണത്തിന് മുമ്പ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അടക്കം എല്ലാ ആനുകൂല്യവും വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍. നിത്യോപയോഗ സാധനങ്ങളും പച്ചക്കറിയും വിലകുറച്ച് ലഭ്യമാക്കുന്നതിന് സംസ്ഥാനത്ത് 6500ല്‍പരം ഓണച്ചന്തകളും സജ്ജമാക്കും. സഹകരണവകുപ്പിന്റെ കീഴില്‍മാത്രമായി 3500 ചന്തയും സപ്ലൈകോ 1500ല്‍പരം ചന്തയും തുറക്കും.
മാവേലി സ്‌റ്റോറുകള്‍ക്കും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും അനുബന്ധമായി പ്രത്യേക ചന്തയുമുണ്ടാകും. മാവേലി സ്‌റ്റോറില്ലാത്ത 26ല്‍പരം പഞ്ചായത്തിലും പ്രത്യേക ചന്തയുണ്ടാകും.ഇതിനു പുറമെ 14 ജില്ലാ ആസ്ഥാനത്തും എല്ലാ താലൂക്ക് കേന്ദ്രത്തിലും ഡിപ്പോ കേന്ദ്രങ്ങളിലും വിപുലമായ ഓണച്ചന്തയും ഒരുക്കും.
കൃഷിവകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ കഴിഞ്ഞ ഓണത്തിന് 1320 പഴംപച്ചക്കറി ചന്ത പ്രവര്‍ത്തിപ്പിച്ചിരുന്നു. ഇത്തവണ എണ്ണം വര്‍ധിപ്പിക്കും. ഒപ്പം കുടുംബശ്രീ, സഹകരണ സ്ഥാപനങ്ങള്‍, വിവിധ വിപണന സ്ഥാപനങ്ങള്‍, കര്‍ഷകരുടെ ഉല്‍പ്പാദക കൂട്ടായ്മകള്‍ എന്നിവ വഴിയും ചന്ത തുടങ്ങും
42,17,097 പേര്‍ക്കാണ് ജൂലൈ മുതലുള്ള പെന്‍ഷന്‍ നല്‍കുക. ഇതില്‍ 8,73,504 പേര്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം പട്ടികയില്‍ ഉള്‍പ്പെടുത്തിയവരാണ്. 1733 കോടി രൂപ ഇതിനുവേണം. പരമ്പരാഗതമേഖലയിലെ വേതനം ഉറപ്പാക്കല്‍ പദ്ധതിയില്‍ 42 കോടി രൂപ അനുവദിച്ചു. ഖാദിത്തൊഴിലാളികള്‍ക്ക് 16.80 കോടി രൂപയും ഹാന്‍ഡ്‌ലൂംടെക്‌സ്‌റ്റൈല്‍ തൊഴിലാളികള്‍ക്ക് 1.89 കോടി രൂപയും ഈറ്റകാട്ടുവള്ളി തൊഴിലാളികള്‍ക്ക് 2.40 കോടി രൂപയും കൈത്തറി തൊഴിലാളികള്‍ക്ക് 1.83 കോടി രൂപയും ബീഡിസിഗാര്‍ തൊഴിലാളികള്‍ക്ക് 80 ലക്ഷം രൂപയും കയര്‍ത്തൊഴിലാളികള്‍ക്ക് 18.37 കോടി രൂപയും ഓണത്തിനുമുമ്പ് ബാങ്ക് അക്കൗണ്ടുവഴി വിതരണം ചെയ്യും. വിവിധ തൊഴില്‍ വിഭാഗങ്ങളിലെ ബോണസ് അടക്കമുള്ള ഓണക്കാല ആനുകൂല്യങ്ങള്‍ ഉറപ്പാക്കാന്‍ ചര്‍ച്ചകളും നടക്കുന്നു.
https://www.facebook.com/Malayalivartha

























