ജയില്‍ ഐ.ജി ഗോപകുമാറിനെ തരം താഴ്ത്തണമെന്ന് ധനവകുപ്പ്

സരിത എസ്. നായരുടെ കേസ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഒത്ത് തീര്‍പ്പാക്കിയതിന് സ്ഥാനക്കയറ്റം ലഭിച്ച ജയില്‍ ഐ.ജി ഗോപകുമാറിനെ തരംതാഴ്ത്തണമെന്ന് ധനവകുപ്പിന്റെ ശുപാര്‍ശ. ഗോപകമാറിനെ ഐ ജി ആക്കിയത് നിയമ പ്രകാരമല്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് സ്ഥാന കയറ്റം നല്‍കിയത് . സരിത കേസ് ഒത്തു തീര്‍ത്തതില്‍ നല്‍കിയ പാരിതോഷികമാണ് ഐ.ജി സ്ഥാനമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഗോപകുമാര്‍ ലീവില്‍ പോയ ശേഷം ഡി.ഐ.ജി പ്രദീപിനെ ഐ.ജിയാക്കാന്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് നടത്തിയ പരിശോധനയിലാണ് കള്ളക്കളി പുറത്തായത്. പ്രദീപ് ഈ മാസം വിരമിക്കാനിരിക്കെയാണ് സ്ഥാനക്കയറ്റത്തിന് ശ്രമിച്ചത്. ഇതിനായി ഗോപകുമാര്‍ രണ്ടു മാസം അവധിയില്‍ പോയി.
https://www.facebook.com/Malayalivartha

























