ലാവലിന്‍ കേസില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞു ;സിബിഐയുടെ സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ച കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ചെന്നിത്തല

ലാവലിന്‍ കേസില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിബിഐയുടെ സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ച കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ലാവലിന്‍ കേസില്‍ പിണറായി വിജയന് വിചാരണ നേരിടണമെന്ന് ചൂണ്ടിക്കാട്ടി സിബിഐ ഇന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. വസ്തുതകള്‍ പരിശോധിക്കാതെയാണ് പിണറായി ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
പിണറായിയുടെ കാനഡ സന്ദര്‍ശനത്തിനിടെയാണ് കരാറില്‍ ഒപ്പിട്ടത്. കരാറിലൂടെ കെഎസ്ഇബിക്ക് വന്‍ നഷ്ടമുണ്ടായി. ലാവലിന്‍ കന്പനി ലാഭം ഉണ്ടാക്കുകയും ചെയ്തു. കരാറില്‍ പിണറായി അറിയാതെ മാറ്റം വരില്ലെന്നും സത്യവാങ്മൂലത്തില്‍ സിബിഐ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























