ചുവപ്പ് നിറത്തില്‍ മഞ്ഞയും നീല വരകൾ, ബിവ്‌കോ എന്ന ലോഗോയും; സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഇനി വേഗത്തിൽ തിരിച്ചറിയാം

സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് ഒരേ നിറം നൽകാൻ സർക്കാർ നിർദ്ദേശം. ഓണത്തിന് മുൻപ് സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളും ഒരേ നിരത്തിലാക്കാനാണ് സർക്കാർ തീരുമാനം. പുതിയ നിർദ്ദേശം നിലവിൽ വരുന്നതോടെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വേഗത്തിൽ തിരിച്ചറിയാനാകും.
ചുവപ്പ് നിറത്തില്‍ മഞ്ഞയും നീലയും വരകളാകും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് നല്‍കുക. ലോഗോയും ബിവ്‌കോ എന്ന എഴുത്തും ഒരേ രീതിയില്‍. വെളിച്ചത്തിന്‍റെ ലഭ്യതയനുസരിച്ച് കൗണ്ടറിന് ഉള്‍വശം ഇഷ്ടമുള്ള നിറം നല്‍കി ആകര്‍ഷകമാക്കാം. രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ഇതിനായി ചെലവാക്കാം.
https://www.facebook.com/Malayalivartha
























