ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം: പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി

ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്രാ നിരോധനം സംബന്ധിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ഒരാഴ്ചക്കുള്ളില്‍ ചര്‍ച്ച നടത്തുമെന്നും ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കുമാരസ്വാമി പറഞ്ഞു.
ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്നും നിരോധനം നീക്കാനാകില്ലെന്നും ദേശീയ കടുവ സംരക്ഷണ അഥോറിറ്റി ഇന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. രാത്രിയാത്രാ നിരോധനം നീക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയാണ് കടുവാ സംരക്ഷണ അഥോറിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ബന്ദിപ്പൂര്‍ വന്യമൃഗസംരക്ഷണ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ രാത്രി ഒമ്ബതിനും രാവിലെ ആറിനുമിടയിലാണ് ഗതാഗതം നിരോധിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























