വിദഗ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാഴ്ചത്തേക്ക് അമേരിക്കയിലേക്ക് പറക്കുന്നു... അടുത്തമാസം 19 മുതലാണ് അമേരിക്കയിലെ മയോക്ലിനിക്കില്‍ ചികിത്സ തേടുന്നത്

വിദഗ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാഴ്ചത്തേക്ക് അമേരിക്കയിലേക്ക് പറക്കുന്നു. അടുത്തമാസം 19 മുതലാണ് അമേരിക്കയിലെ മയോക്ലിനിക്കില്‍ ചികിത്സ തേടുന്നത്. രണ്ടാഴ്ച മുമ്പ് അദ്ദേഹം അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ മയോക്ലിനിക്ക് സന്ദര്‍ശിച്ചതായി അറിയുന്നു. പ്രധാനമന്ത്രി മോദി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചതിനെ തുടര്‍ന്ന് അന്ന് യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി കേരളത്തിലെത്തുകയായിരുന്നു. അമേരിക്കയിലെ മിനിസോട്ടാ സ്‌റ്റേറ്റിലുള്ള റോച്ചസ്റ്ററിലാണ് മയോക്ലിനിക്ക്. ലോകത്തെ മികച്ച ചികിത്സാ കേന്ദ്രങ്ങളിലൊന്നാണ്.
മയോക്ലിനിക്ക്. ഡയബറ്റീസ്, ന്യൂറോളജി, യൂറോളജി, കാര്‍ഡിയോളജി, ക്യാന്‍സര്‍ എന്നിവയ്ക്കുള്ള ഏറ്റവും നല്ല ചികിത്സാ കേന്ദ്രങ്ങമാണ് മയോക്ലിനിക്ക്. മുഖ്യമന്ത്രിയും ഭാര്യ കമലയും അമേരിക്കയിലേക്ക് പോകുമെന്നറിയുന്നു. ഈവര്‍ഷമാദ്യം മുഖ്യമന്ത്രി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. പതിവ് ചെക്കപ്പിന് പോയെന്നാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. മുന്‍സ്പീക്കര്‍ ജി. കാര്‍ത്തിയേകനും മുന്‍പ്രതിരോധ എ.കെ. ആന്റണിയും മയോക്ലിനിക്കില്‍ ചികിത്സ തേടിയിട്ടുണ്ട്. കാര്‍ത്തികേയന് ക്യാന്‍സര്‍ രോഗ ചികിത്സക്കായിട്ടായിരുന്നു മയോക്ലിനിക്കില്‍ പ്രവേശിപ്പിച്ചിരുന്നത്. മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരും അമേരിക്കയില്‍ ചികിത്സതേടിയിരുന്നു.
https://www.facebook.com/Malayalivartha



























