പി.എസ്. ശ്രീധരന് പിള്ളയെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി നിയമിച്ചു; ശ്രീധരന് പിള്ള സംസ്ഥാന പ്രസിഡന്റാകുന്നത് രണ്ടാം തവണ ;എം.പി വി മുരളീധരന് ആന്ധ്രയുടെ അധിക ചുമതല

മുതിർന്ന നേതാവ് അഡ്വ. പി.എസ്. ശ്രീധരന് പിള്ളയെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറായി നിയമിച്ചു. ഔദ്യോഗികപക്ഷവും പി.കെ. കൃഷ്ണദാസ് വിഭാഗവുമായി തർക്കം നീണ്ടതിന്റെ പശ്ചാത്തലത്തിൽ സമവായ സ്ഥാനാർഥി എന്ന നിലയിലാണ് ശ്രീധരന് പിള്ളയെ നിയമിച്ചത്. രണ്ടാം തവണയാണ് അദ്ദേഹം സംസ്ഥാന പ്രസിഡന്റാകുന്നത്. വി മുരളീധരൻ എം.പിക്ക് ആന്ധ്രയുടെ അധിക ചുമതലയും നൽകി.ദേശീയ നേതൃത്വം തന്നോട് ആശയവിനിമയം നടത്തിയതായി ശ്രീധരൻ പിള്ള നേരത്തെ പറഞ്ഞിരുന്നു. കെ. സുരേന്ദ്രനെ പ്രസിഡൻറാക്കണമെന്ന് ഔദ്യോഗികപക്ഷവും എ.എന്‍. രാധാകൃഷ്ണനെയാക്കണമെന്ന് പി.കെ. കൃഷ്ണദാസ് വിഭാഗവും ആവശ്യപ്പെട്ടിരുന്നു.ദേശീയ പ്രസിഡൻറ് അമിത് ഷാ, കേരളത്തിന്റെ ചുമതല വഹിക്കുന്ന ദേശീയ സെക്രട്ടറി മുരളീധരറാവു എന്നിവർ ശ്രമിച്ചിട്ടും ധാരണയാവാത്തതിനാൽ കുമ്മനം രാജശേഖരൻ സ്ഥാനമൊഴിഞ്ഞ മേയ് 29 മുതല്‍ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























