Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ആര്‍എസ്എസുകാരനെന്ന പേരു മാറ്റാന്‍ പരക്കംപാച്ചില്‍... എംജി കോളേജ് കേസ് തുടരന്വേഷിച്ച് മുഖം രക്ഷിക്കാന്‍ ചെന്നിത്തല, മുഖ്യമന്ത്രിക്ക് താത്പര്യമില്ല

18 OCTOBER 2014 01:13 PM IST
മലയാളി വാര്‍ത്ത.

ആര്‍എസ്എസുകാരനെന്ന പേരു മാറ്റാന്‍ ആഭ്യന്തരമന്ത്രി  രമേശ് ചെന്നിത്തലയുടെ  പരക്കംപാച്ചില്‍ . എം.ജി കോളേജ് ആക്രമണക്കേസ് തുടരന്വേഷണത്തിനുള്ള സാധ്യത പരിശോധിക്കുകയാണ് ചെന്നിത്തല. ഇതുസംബന്ധിച്ച് അദ്ദേഹം ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.താന്‍ ആര്‍എസ്എസുകാരന്‍ അല്ലെന്ന് തെളിയിക്കാനാണ് ചെന്നിത്തലയുടെ നീക്കമെന്ന് വ്യക്തം. അതേസമയം മുഖ്യമന്ത്രിക്ക് തുടരന്വേഷണത്തില്‍ താത്പര്യമില്ലെന്നറിയുന്നു. 

നീതി നടപ്പാക്കാനായി എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് കേസ് പിന്‍വലിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ നിരപരാധിയാണെന്നും സര്‍ക്കാര്‍ ജോലിക്ക് കേസ് നിലനില്‍ക്കുന്നത് തടസമാകുന്നുവെന്നും കണ്ടാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. തുടരന്വേഷണത്തിന്റെ ആവശ്യകതയില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ വ്യക്തമാകുന്നത്. 2012ല്‍ കേസ് പിന്‍വലിക്കാന്‍ ഉത്തരവിട്ട തിരുവഞ്ചൂരിനും തുടരന്വേഷണത്തില്‍ താത്പര്യമില്ല. 
മുഖ്യമന്ത്രിയും തിരുവഞ്ചൂരും ചേര്‍ന്നാണ് കേസ് പിന്‍വലിച്ചതിനു പിന്നിലെന്നും ഒരു ആരോപണം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ കേസ് തുടരന്വേഷിച്ച് തടിതപ്പാം എന്ന നിലപാടാണ് ചെന്നിത്തല കൈക്കൊണ്ടത്.ഈ സാഹചര്യത്തില്‍ ഇടതുപക്ഷ എംഎല്‍എ വി.ശിവന്‍കുട്ടിയുടെ കത്തും ലഭിച്ചു. അതിനാല്‍ സാധ്യമായ എല്ലാ വഴികളും പയറ്റി കേസ് തുടരന്വേഷിക്കാന്‍ ചെന്നിത്തല ശ്രമിക്കും. 
കേസിലെ ആദ്യ അഞ്ചു പ്രതികള്‍ പൊലീസിനെ കൊലപ്പെടുത്താന്‍ ബോധപൂര്‍വ്വം ബോംബെറിഞ്ഞുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഈ പ്രതികള്‍ ഉള്‍പ്പെടെ ഇപ്പോള്‍ രക്ഷപ്പെട്ടതിനാല്‍ സേനയില്‍ തന്നെ അതൃത്പതി ഉയര്‍ന്നിരുന്നു. ഇതും തുടരന്വേഷണ സാധ്യത പരിശോധിക്കുന്നതിന് ഒരു കാരണമാണ്. മുഖ്യമന്ത്രിക്കും വി.ശിവന്‍കുട്ടി കത്ത് നല്‍കിയിരുന്നു. പോലീസുകാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ തുടരന്വേഷണം വേണമെന്നാണ് കത്തിലെ ഉള്ളടക്കം. കേസ് പിന്‍വലിക്കുന്നതിന് സുപ്രീം കോടതി സമാനമായ കേസുകളില്‍ മുന്‍പ് പുറപ്പെടുവിച്ച ഉത്തരവുകള്‍ പാലിച്ചിട്ടില്ലെന്നും ശിവന്‍കുട്ടി ചൂണ്ടിക്കാട്ടുന്നു. 
2005ലാണ് എം.ജി കോളേജിലെ വിദ്യാര്‍ഥി സല്‍ഘര്‍ഷത്തിനിടെ പോലീസ് സംഘം ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ സി.ഐ മോഹനന്‍ നായര്‍ ഒരു വര്‍ഷത്തോളം ചികിത്സയിലായിരുന്നു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 2012 ഓഗസ്റ്റ് രണ്ടിന് കേസിലെ പ്രതികളിലൊരാളായ ആദര്‍ശ് സര്‍ക്കാരിന് നിവേദനം നല്‍കി. ആഭ്യന്തര വകുപ്പിന്റെ പരിശോധനകള്‍ക്കു ശേഷം കേസ് പിന്‍വലിക്കുന്നതില്‍ അപാകതയില്ലെന്ന് നിയമോപദേശം ലഭിച്ചു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കുകയും 2013 ഒക്ടോബര്‍ 26ന് കോടതി കേസ് പിന്‍വലിച്ചുകൊണ്ട് ഉത്തരവുമിറക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (59 minutes ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (1 hour ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (1 hour ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (2 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (2 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (2 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (2 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (2 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (2 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (2 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (2 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends