Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

എംജി കോളേജ് വിവാദത്തിന് പിന്നിലെ വസ്തുത ഇതാണ്

18 OCTOBER 2014 10:40 PM IST
മലയാളി വാര്‍ത്ത.

വിദ്യാര്‍ത്ഥി സമരങ്ങളുടെ പേരില്‍ നിരപരാധികളെ കേസില്‍ കുടുക്കുന്നത് പരിശോധിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന് നിര്‍ദേശം നല്‍കി. എം.ജി.കോളേജ് ആക്രമണ കേസില്‍ ക്രമിനല്‍ കേസ് പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് നിരപരാധികളെ കേസില്‍ കുടുക്കരുതെന്ന് പോലീസിന് നിര്‍ദേശം നല്‍കിയതിനുണ്ടായ കാരണം.

വിദ്യാര്‍ത്ഥിസമരങ്ങളുടെ പേരില്‍ യാതൊരു തത്വദീക്ഷയുമില്ലാതെയാണ് പോലീസ് കേസെടുത്തത്. ഇത് ഇന്നോ, ഇന്നലയോ തുടങ്ങിയ രീതിയല്ല. വിദ്യാര്‍ത്ഥി സമരങ്ങളില്‍ അതിക്രമമുണ്ടാകുമ്പോള്‍ യഥാര്‍ത്ഥ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുക്കാറില്ല. വിവിധ വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നം കുറച്ചുപേരുടെ കൃത്യമായ വിലാസം പോലീസ് സംഘടിപ്പിച്ചിരിക്കും. പോലീസിന്റെ രഹസ്യന്വേഷണ വിഭാഗമാണ് ഇത്തരത്തില്‍ ചെറുതും വലുതുമായ നേതാക്കളുടെ യഥാര്‍ത്ഥ മേല്‍വിലാസം ശേഖരിക്കുന്നത്.
ഇത്തരത്തില്‍ സംഘടിപ്പിക്കുന്ന മേല്‍വിലാസങ്ങള്‍ തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട സ്റ്റേഷനുകള്‍ക്ക് കൈമാറും. കൂടുതലും തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനാണ് നല്‍കുന്നത്. സെക്രട്ടേറിയേറ്റിന് സമീപമുളള സ്റ്റേഷനായതിനാല്‍ ഇവിടെയാണ് വിദ്യാര്‍ത്ഥി സമരങ്ങള്‍ സംബന്ധിക്കുന്ന കേസുകള്‍ കൂടുതലും രജിസ്റ്റര്‍ ചെയ്യുന്നത്. ഇതേ പ്രക്രിയ ജില്ലാ ആസ്ഥാനങ്ങളിലും നടക്കും. അപരാധികളും നിരപരാധികളും കേസില്‍ പെടുന്നത് ഇങ്ങനെയാണ്. പലപ്പോഴും സമന്‍സ് വരുമ്പോഴായിരിക്കും താന്‍ സമരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് പ്രതി അിറയുക.
പോലീസിനെ തീര്‍ത്തും കുറ്റം പറയാനാവില്ല, കാരണം പിടിക്കപ്പെടുന്നവരൊന്നും അവരുടെ കൃത്യമായ മേല്‍വിലാസം സ്റ്റേഷനില്‍ നല്‍കാറില്ല. അങ്ങനെയാണ് വ്യാജന്‍മാരെ തേടി പോലീസിറങ്ങുന്നത്. ഇത്തരത്തിലുളള കേസുകള്‍ സര്‍ക്കാര്‍ പിന്നീട് പിന്‍വലിക്കും. കാരണം സര്‍ക്കാരാണ് ക്രിമിനല്‍ കേസിലെ വാദി.
യു.ഡി.എഫ ് ഭരിക്കുമ്പോഴാണ് എല്‍.ഡി.എഫ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയുളള കേസുകള്‍ പിന്‍വലിക്കാറുളളത്. എം.ജി കോളേജ് കേസില്‍ ബി.ജെ.പി പ്രവര്‍ത്തകന് വേണ്ടി കത്ത് നല്‍കിയത് പാലോട് രവിയാണെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചു. തന്റെ മണ്ഡലത്തില്‍ നിന്നും ഒരാള്‍ ശുപാര്‍ശകത്ത് ചോദിക്കുമ്പോള്‍ കൊടുക്കാതിരിക്കാനാവില്ലെന്നാണ് രവിയുടെ പക്ഷം. കേസിലെ 17-ാം പ്രതിയായ ആദര്‍ശിനെയാണ് കേസില്‍ നിന്നും ഒഴിവാക്കിയത്. ഇയാള്‍ നിരപരാധിയാണെന്നാണ് കണ്ടെത്തല്‍. നിരപരാധി എങ്ങനെയാണ് കേസില്‍ കുടുങ്ങിയതെന്ന് ഇപ്പോഴാണ് സര്‍ക്കാര്‍ അന്വേഷിക്കുന്നത്. സംഘര്‍ഷമുണ്ടായപ്പോള്‍ ഓടാന്‍ കഴിയാതിരുന്ന തന്നെ കേസില്‍ പെടുത്തിയെന്നാണ് ആദര്‍ശിന്റെ പരാതി.
ഏതായാലും നിരപരാധികളായ വിദ്യര്‍ത്ഥികളെ വിദ്യാര്‍ത്ഥി സമരത്തിന്റെ പേരില്‍ കേസില്‍ കുടുക്കുന്ന ഉദ്ദ്യോഗസ്ഥര്‍ കരുതിയിരിക്കുക, കാരണം കൈവിലങ്ങുകള്‍ പിന്നാലെ വരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (58 minutes ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (1 hour ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (1 hour ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (2 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (2 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (2 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (2 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (2 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (2 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (2 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (2 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends