അര്‍ധരാത്രി സിനിമാ സ്‌റ്റൈലില്‍ മകനെ പിടിക്കാനെത്തിയ പൊലീസിനെ കണ്ട് മാതാവ് കുഴഞ്ഞുവീണ് മരിച്ചു

പെറ്റിക്കേസില്‍ വാറന്റ് പ്രതിയായ മകനെ അറസ്റ്റ് ചെയ്യാന്‍ അര്‍ധരാത്രി വീടുവളഞ്ഞ പോലീസിനെക്കണ്ടു മാതാവ് കുഴഞ്ഞുവീണു മരിച്ചു. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ പട്ടാണിപ്പാറ പാറച്ചാലില്‍ കേളപ്പന്‍ നായരുടെ ഭാര്യ നാരായണി അമ്മ (70) യാണു മരിച്ചത്. ശനിയാഴ്ച അര്‍ധരാത്രിയിലാണു സംഭവം. നാരായണി അമ്മയുടെ മകന്‍ രാധാകൃഷ്ണനെ പിടികൂടാന്‍ പെരുവണ്ണാമൂഴി സ്‌റ്റേഷനിലെ അഡീഷണല്‍ എസ്.ഐ. ഗോപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അര്‍ധരാത്രി വീടുവളഞ്ഞത്. പൊലീസ് രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്തതോടെ നാരായണി അമ്മ കുഴഞ്ഞുവീഴുകയായിരുന്നു. കുന്നിന്‍ മുകളിലുള്ള വീട്ടില്‍നിന്നു പോലീസ് വാഹനത്തില്‍ നാരായണി അമ്മയെ പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം ഇന്നലെ രാത്രി പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ചു പ്രദേശവാസികള്‍ പെരുവണ്ണാമൂഴി പോലീസ് സ്‌റ്റേഷനിലെത്തി ബഹളംവച്ചു. അതേസമയം, വാറന്റ് നിലനിന്നിട്ടും ഹാജരാകാതിരുന്ന രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യാന്‍ കോടതിയില്‍നിന്നു ശക്തമായ നിര്‍ദേശമുണ്ടായിരുന്നെന്നാണു പോലീസ് നല്‍കുന്ന വിശദീകരണം. രാധാകൃഷ്ണനെ പിന്നീടു സ്‌റ്റേഷനില്‍നിന്നു ജാമ്യത്തില്‍ വിട്ടയച്ചു. നാരായണി അമ്മയുടെ മരണത്തെത്തുടര്‍ന്നു പട്ടാണിപ്പാറയിലും പന്തിരിക്കരയിലും ഇന്നലെ കടകളടച്ചു ഹര്‍ത്താല്‍ ആചരിച്ചു.
https://www.facebook.com/Malayalivartha





















