കെഎസ്ആർടിസിയിൽ ശമ്പളം കൊടുക്കാൻ അനുവദിച്ച തുക വകമാറ്റിയ ഗതാഗത സെക്രട്ടറിക്കെതിരെ എം.ഡി.ടോമിൻ തച്ചങ്കരി

കെഎസ്ആർടിസിയിൽ ശമ്പളം കൊടുക്കാൻ അനുവദിച്ച തുക വകമാറ്റിയ ഗതാഗത സെക്രട്ടറിക്കെതിരെ എം.ഡി.ടോമിൻ തച്ചങ്കരി. ഇതുമായി ബന്ധത്തപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും തച്ചങ്കരി പരാതി നൽകി. അനുവദിച്ച തുക കെടിഡിഎഫ്സിക്ക് പലിശ നൽകാൻ നീക്കിവച്ചു കൊണ്ട് കെ.ആർ.ജ്യോതിലാൽ ഇറക്കിയ ഉത്തരവാണ് വിവാദമായത്. ശമ്പളം നൽകാൻ അനുവദിച്ച പണം വകമാറ്റിയ ജ്യോതിലാലിന്റേത് തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാടാണന്നും നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചാണ് കത്ത്.
ടോമിന്‍ തച്ചങ്കരി എംഡിയായ ശേഷം കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം കൃത്യമായി ലഭിക്കുന്നു. ഇത്തവണ ഒന്നാംതീയതി ശമ്പളം കൊടുക്കാനായി അധികമായി വേണ്ട 20 കോടി രൂപ സര്‍ക്കാരിനോട് ചോദിച്ചിരുന്നു. 28 ന് തന്നെ ധനവകുപ്പ് തുക അനുവദിച്ചെങ്കിലും ഗതാഗത സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ സ്ഥലത്തില്ലാത്തതിനാല്‍ ഫണ്ട് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയില്ല. ആ അവസരത്തിൽ ഡീസൽ ആവശ്യത്തിനായി കരുതിയ തുക ശമ്പളത്തിനായി ഉപയോഗിക്കുകയായിരുന്നു.
എന്നാൽ ഗതാഗത സെക്രട്ടറി 20 കോടിയില്‍ 13.5 കോടി കെ.ടി.ഡി.എഫ്.സിക്ക് പലിശയിനത്തില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കിയത് വിവാദമായി. അതേസമയം ശമ്പളം കൊടുക്കാനാണ് പണം അനുവദിച്ചതെന്നും മറ്റ് നിബന്ധനകളൊന്നും വച്ചിരുന്നില്ലെന്നും ധനവകുപ്പ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























