ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന് പുതിയമുഖം നല്‍കാന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി അധ്യക്ഷനാക്കിയേക്കും, കെ.സുധാകരനും കെ.സി വേണുഗോപാലും പരിഗണനയിലുണ്ട്

കേരളത്തിലെ കോണ്‍ഗ്രസിന് പുതിയ മുഖം നല്‍കാന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി അധ്യക്ഷനാക്കിയേക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ തീരുമാനമാണിതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. എ.കെ ആന്റണിയുടെ ഉള്‍പ്പെടെ അഭിപ്രായം തേടിയ ശേഷമാണ് രാഹുല്‍ തീരുമാനം എടുത്തതെന്ന് അറിയുന്നു. നിലവില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് സംസ്ഥാനത്ത് രൂക്ഷമായ സാഹചര്യത്തിലാണ് സമവായമായി മുല്ലപ്പള്ളിയെ പ്രതിഷ്ഠിക്കാന്‍ ഒരുങ്ങുന്നത്. ഉമ്മന്‍ചാണ്ടിയെ ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ആക്കിയതിനാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് ഏതാണ്ട് നിശ്ചലാവസ്ഥയിലാണ്. പ്രതിപക്ഷനേതാവിന്റെയും കെ.പി.സി.സി അധ്യക്ഷന്‍ ഹസന്റെയും പ്രവര്‍ത്തനത്തില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകരും അണികളും തൃപ്തരല്ല.
ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് പരാജയത്തിന്റെ പടികുഴിയിലേക്ക് വീണത് ഗ്രൂപ്പിസത്തിന്റെ പേരിലാണ്. ക്രൈസ്തവസഭകളുമായുള്ള ഭിന്നിപ്പ് ഒത്തുതീര്‍പ്പാക്കാന്‍ ഉമ്മന്‍ചാണ്ടി മുന്‍കൈ എടുത്തില്ലെന്ന ആക്ഷേപം ശക്തമാണ്. ചെങ്ങന്നൂരിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് കെ.എം മാണിക്ക് മുന്നില്‍ അടിയറവെച്ചതിനെ തുടര്‍ന്നുണ്ടായ വിവാദം ഇതുവരെ അവസാനിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം വി.എം സുധീരന്‍ യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവയ്ച്ചു. അടുത്തയാഴ്ച യു.ഡി.എഫ് ചേരാനിരിക്കെയാണ് ഇത് എന്നതാണ് ശ്രദ്ധേയം.
ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് രാഹുല്‍ഗാന്ധിയുടെ ലക്ഷ്യം. അതിനുള്ള നടപടികള്‍ താഴേ തട്ടില്‍ നിന്ന് തുടങ്ങണമെന്നാണ് നിര്‍ദ്ദേശം. നിലവിലുള്ള 12 സീറ്റിന് പുറമേ നാല് സീറ്റുകള്‍ കൂടി തിരിച്ച് പിടിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍വാസ്‌നിക് ഡി.സി.സി പ്രസിഡന്റുമാരുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഫണ്ടില്ലാത്തതാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് നേരിടുന്ന മറ്റൊരു പ്രതിസന്ധിയെന്ന് ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ബാര്‍ ഉടമകളെ പിണക്കിയതിന് വലിയ വിലയാണ് നല്‍കേണ്ടി വരുന്നതെന്നും ഇവര്‍ പറയുന്നു. മുല്ലപ്പള്ളിക്കൊപ്പം കെ.സി വേണുഗോപാലിന്റെയും കെ.സുധാകരന്റെയും പേരുകള്‍ കെ.പി.സി.സി അധ്യക്ഷപദവിയിലേക്ക് പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് സാധ്യതയില്ലെന്നാണ് പല നേതാക്കളും പറയുന്നത്.
https://www.facebook.com/Malayalivartha



























