സോളാർ കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സരിതാ നായരുടെ കത്തിന്റെ പേജ് 21 ൽ നിന്ന് 24 ആക്കി കൂട്ടിയത് ഗണേഷ് ; പിന്നിൽ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായ ഗണേഷിന് തിരികെ മന്ത്രിയാകാൻ സാധിക്കാത്തതിൻറെ വൈരാഗ്യം ; കൊട്ടാരക്കര കോടതിയിൽ ഉമ്മൻചാണ്ടി മൊഴി നൽകി

സോളാർ കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സരിതാ നായരുടെ കത്തിന്റെ പേജ് കൂട്ടിച്ചേർക്കപ്പെട്ടതിന് പിന്നിൽ കേരള കോൺഗ്രസ് (ബി) എം.എൽ.എ കെ.ബി. ഗണേശ് കുമാറാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മന്ത്രിയാകാത്തതിന്റെ വിരോധമാണ് ഇതിന് പിന്നിലെന്നും ഉമ്മൻചാണ്ടി മൊഴി നൽകി. കൊട്ടാരക്കര കോടതിയിലാണ് ഉമ്മൻചാണ്ടി ഗണേശ് കുമാറിനെതിരെ മൊഴി നൽകിയത്.
സരിതയുടെ കത്ത് 21 ൽ നിന്ന് 24 പേജ് ആയതിന് പിന്നിൽ കെബി ഗണേഷ്കുമാറാണ്. യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് മന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായ ഗണേഷിന് തിരികെ മന്ത്രിയാകാൻ സാധിക്കാത്തതിൻറെ വൈരാഗ്യം തന്നോട് ഉണ്ടായിരുന്നെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സോളാര്‍ കമ്മീഷന്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ തെറ്റായ പരാമര്‍ശങ്ങളും കണ്ടെത്തലുകളും നടത്തിയതെന്നാരോപിച്ച് സുധീര്‍ ജേക്കബാണ് കോടതിയെ സമീപിച്ചത്. ഉമ്മൻചാണ്ടി എന്ന നേതാവിന് തന്റെ നഷ്ടപെട്ട പ്രതിച്ഛായ വീണ്ടെടുക്കുന്നതിന് ഈ കേസിൽ അഗ്നിശുദ്ധി വരുത്തേണ്ടതുണ്ട്.
https://www.facebook.com/Malayalivartha



























