തന്റെ കത്തില്‍ തിരുത്തലുകള്‍ വരുത്തിയത് ഗണേഷ്‌കുമാറാണെന്ന ഉമ്മന്‍ചാണ്ടിയുടെ ആരോപണത്തിന് തെളിവുണ്ടോ? എങ്കില്‍ ഹാജരാക്കണമെന്ന് സരിത എസ് നായര്‍

തന്റെ വിവാദമായ കത്തിലെ നാല് പേജുകള്‍ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ എഴുതിച്ചേര്‍ത്തതാണെന്ന് പറയുന്ന ഉമ്മന്‍ചാണ്ടിയുടെ കൈവശം അതിനുള്ള തെളിവുകള്‍ ഉണ്ടോയെന്ന് സരിതാ എസ്.നായര്‍. ഉണ്ടെങ്കില്‍ കോടതിയില്‍ ഹാജരാക്കണമെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ പ്രായപൂര്‍ത്തിയായ, ബുദ്ധിയും ബോധവും ഉള്ള സ്ത്രീയാണ്. തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ വെച്ചാണ് കത്തെഴുതിയത്. അതിന്റെ കോപ്പി പലരുടെയും കൈവശം ഉണ്ട്. അല്ലാതെ ഗണേഷ്‌കുമാര്‍ 21 മുതല്‍ 24 വരെയുളള പേജുകളില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ എഴുതി ചേര്‍ത്തതല്ലെന്നും സരിത വ്യക്തമാക്കി.
സരിതയുടെ കത്തില്‍ ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയെന്ന് ആരോപിച്ച് കൊട്ടാരക്കര സ്വദേശി നല്‍കിയ ഹര്‍ജിയില്‍ കോടതി ഉമ്മന്‍ചാണ്ടിക്ക് സമന്‍സ് നല്‍കിയിരുന്നു. തുടര്‍ന്ന് നല്‍കിയ മൊഴിയിലാണ് ഗണേഷിനെതിരെ ഉമ്മന്‍ചാണ്ടി ആക്ഷേപം ഉന്നയിച്ചത്. ഗണേഷ് എഴുതി ചേര്‍ത്ത പേരിലാണ് തന്റെ പേരുള്ളതെന്നും. അത് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ചേര്‍ക്കുകയായിരുന്നെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. ഉമ്മന്‍ചാണ്ടി പിതൃതുല്യനായിരുന്നെന്ന് ആദ്യം പറഞ്ഞ സരിത പിന്നീട് അദ്ദേഹം തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് മാറ്റിപ്പറഞ്ഞിരുന്നു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സോളര്‍ കേസിനെ കുറിച്ചുള്ള വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ എന്തെങ്കിലും തെളിവുണ്ടോ? എന്നാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ചോദിച്ചിരുന്നത്. ആ തന്ത്രം സരിത ഇപ്പോള്‍ പ്രയോഗിക്കുകയാണ് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. സരിതയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും തിരിഞ്ഞതോടെയാണ് ഉമ്മന്‍ചാണ്ടിക്കെതിരെ അവര്‍ തിരിഞ്ഞത്.
https://www.facebook.com/Malayalivartha



























