ഓണം പടിവാതില്‍ക്കല്‍ എത്തും മുമ്പ് മാവേലി ഉഷാര്‍, പരസ്യങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കും മാവേലി വേഷം കെട്ടുന്നവര്‍ ധാരാളമുണ്ട്

ഓണം പടിവാതില്‍ക്കല്‍ എത്തും മുമ്പ് മാവേലി ഉഷാര്‍. സിനിമാ സ്റ്റില്‍ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പി കലൂരിലെ ഒരു കടയില്‍ ഇന്ന് ഉച്ചയൂണ് കഴിക്കാന്‍ കയറിയപ്പോള്‍ ദാ മാവേലി ഇരിക്കുന്നു. ഓണമെത്തും മുമ്പ് മാവേലിയെത്തിയത് കണ്ട് തമ്പിക്ക് സന്തോഷിച്ചു. അതിലും തമ്പിയെ അത്ഭുതപ്പെടുത്തിയത് മാവേലി കഴിക്കുന്നത് കണ്ടാണ്, ചിക്കന്‍ ബിരിയാണി.
ഓണക്കാലത്ത് മാവേലി വേഷം കെട്ടി നാട്ടിലിറങ്ങി പണം പിരിക്കുന്നവര്‍ ധാരാളമാണ്. അതുപോലെ ഇപ്പോള്‍ പല കടകളുടെയും മുന്നില്‍ മാവേലി വേഷം കെട്ടി നില്‍ക്കുന്നവരുണ്ട്. ചിലര്‍ പരസ്യങ്ങള്‍ക്കായി വഴിവക്കിലും മാളുകളിലും മറ്റും മാവേലിയായി അണിഞ്ഞൊരുങ്ങി, ആളുകളെ ആകര്‍ഷിക്കാന്‍ നില്‍ക്കുന്നവരുമുണ്ട്. ഇവരില്‍ ആരെങ്കിലുമാകാം ഉച്ചഭക്ഷണം കഴിക്കാന്‍ കയറിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മാവേലി ചിക്കന്‍ ബിരിയാണ് കഴിക്കുന്നതും വിവാദമാകാന്‍ സാധ്യതയുണ്ട്. അത് ഹിന്ദുക്കളെ അപമാനിക്കലാണെന്ന ആക്ഷേപം ഉയരാം.
https://www.facebook.com/Malayalivartha



























