ജസ്ന അന്ന് ഒറ്റയ്ക്കായിരുന്നു... ഷാൾ തലയിൽ നിന്ന് ഉതിർന്നു പോയപ്പോൾ മുഖത്തുണ്ടായ ഭാവമാറ്റം കണ്ടപ്പോഴാണ് സംശയമുണ്ടായത്... കുറേനാളായി മനസിൽ കൊണ്ടു നടന്ന സംശയം കഴിഞ്ഞ ദിവസം കട്ടപ്പന ഡിവൈ. എസ്.പിയോടു തുറന്നു പറഞ്ഞപ്പോൾ...

ജസ്ന കാണാമറയത്തേയ്ക്ക് മറഞ്ഞിട്ട് നാല് മാസം പിന്നിടുമ്പോൾ പെൺകുട്ടി അടുത്ത് തന്നെ ഉണ്ടെന്ന് അന്വേഷണ സംഘം. കാണാതായ കോളേജ് വിദ്യാർത്ഥിനി ജസ്ന ഇടുക്കി കട്ടപ്പനയിലെ ധ്യാന കേന്ദ്രത്തിൽ എത്തിയിരുന്നുവെന്ന് വ്യക്തമായി. ധ്യാനകേന്ദ്രം അധികൃതരും പൊലീസും ഇക്കാര്യം ഏറക്കുറെ സ്ഥിരീകരിച്ചു.
ജസ്നയെ കാണാതായത് മാർച്ച് 22ന് വ്യാഴാഴ്ചയാണ്. രണ്ടു ദിവസം കഴിഞ്ഞ് 25ലെ ഞായറാഴ്ച പ്രാർത്ഥനയിൽ ജസ്ന പങ്കെടുത്തിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ജസ്നയെപ്പോലുളള പെൺകുട്ടിയെ കണ്ടിരുന്നതായി ധ്യാനകേന്ദ്രം അധികൃതർ പറഞ്ഞു.
പൊലീസിനാേടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. തലയിൽ ചുരിദാറിന്റെ ഷാളിട്ടാണ് പ്രാർത്ഥിച്ചത്. ജസ്ന ഒറ്റയ്ക്കായിരുന്നു. ഷാൾ തലയിൽ നിന്ന് ഉതിർന്നു പോയപ്പോൾ വീണ്ടും തലയിലേക്കു വലിച്ചിട്ടപ്പോഴുണ്ടായ ഭാവമാറ്റം കണ്ടാണ് ജസ്നയാണെന്നു സംശയമുണ്ടായതെന്ന് ധ്യാനകേന്ദ്രത്തിൽ പ്രാർത്ഥന നടത്തിയ ഒരു പിതാവ് പറഞ്ഞു. പിന്നീട് പത്രങ്ങളിൽ ജസ്നയുടെ ഫോട്ടോ കണ്ടപ്പാേഴാണ് ആ പെൺകുട്ടി ജസ്ന തന്നെയെന്നു തിരിച്ചറിഞ്ഞത്. കുറേനാളായി മനസിൽ കൊണ്ടു നടന്ന സംശയം പിതാവ് കഴിഞ്ഞ ദിവസം കട്ടപ്പന ഡിവൈ. എസ്.പിയോടു തുറന്നു പറഞ്ഞു.
തങ്ങൾ പതിവായി അണക്കരയിൽ പ്രാർത്ഥനയ്ക്കും കുർബാനയ്ക്കും പോകാറുണ്ടെന്ന് ജസ്നയുടെ പിതാവ് ജയിംസ് പറഞ്ഞു. എന്നാൽ കാണാതായ ശേഷം ജസ്ന അവിടെ എത്തിയിരുന്നോ എന്നറിയില്ല. അതേസമയം, ലഭിച്ച വിവരങ്ങളെല്ലാം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് അന്വേഷണത്തിന്റെ ചുമതലയുളള പത്തനംതിട്ട പൊലീസ് ചീഫ് ടി. നാരായണൻ പറഞ്ഞു.
കാണാതായ ദിവസം മുണ്ടക്കയത്തെ ബസ് സ്റ്റാൻഡിൽ കണ്ട പെൺകുട്ടി ജസ്നയാണെന്ന് ബന്ധുക്കൾക്കും പൊലീസിനും സി. സി. ടി. വി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായിരുന്നു. കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിരണ്ടിനാണ് എരുമേലി മുക്കുട്ടുതറ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്നയെ കാണാതായത്. കോട്ടയം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയാണ്.
https://www.facebook.com/Malayalivartha



























