മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളെ കേരളത്തിലെത്തും

രാഷ്ട്രപതി രാംനാഥ് കോവിന്ദ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തും. തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരും വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന രാഷ്ട്രപതി ഗുരുവായൂര്‍ ക്ഷേത്രവും സന്ദര്‍ശിക്കും. ഡല്‍ഹിയില്‍ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഞായറാഴ്ച വൈകീട്ട് 6.35ന് തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി അന്ന് രാത്രി രാജ്ഭവനില്‍ തങ്ങും.
തിങ്കളാഴ്ച രാവിലെ 11ന് സംസ്ഥാന നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന് പരിസമാപ്തി കുറിക്കുന്ന ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30ന് കൊച്ചിക്ക് പോകും. എറണാകുളത്തെ ഗവ. ഗസ്റ്റ് ഹൗസിലാണ് അദ്ദേഹത്തിന്റെ താമസം.
തിങ്കളാഴ്ച രാവിലെ ഒമ്പതിന് ബോള്‍ഗാട്ടി പാലസില്‍ ഹൈകോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കുമൊപ്പം പ്രഭാതഭക്ഷണത്തില്‍ പങ്കെടുക്കും. ഹെലികോപ്ടറില്‍ തൃശൂരിലേക്ക്‌പോകുന്ന രാഷ്ട്രപതി 11ന് സന്റെ് തോമസ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ഹെലികോപ്ടര്‍ മാര്‍ഗം ഗുരുവായൂരില്‍ എത്തും. ഉച്ചക്ക് 12.45 മുതല്‍ ഒന്നുവരെ ഗുരുവായൂരിലുണ്ടാകും. ക്ഷേത്രദര്‍ശനത്തിനു ശേഷം കൊച്ചിയില്‍ തിരിച്ചെത്തി 2.20ന് ഡല്‍ഹിക്ക് മടങ്ങും
https://www.facebook.com/Malayalivartha



























