സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസിയില്‍നിന്ന് പിരിച്ചുവിട്ട ജീവനക്കാര്‍ മൂന്നുമാസത്തോളം ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റിയതായി റിപ്പോര്‍ട്ട്

കെഎസ്‌ആര്‍ടിസിയില്‍നിന്ന് പിരിച്ചുവിട്ട ജീവനക്കാര്‍ മൂന്നുമാസത്തോളം ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റിയതായി റിപ്പോര്‍ട്ട്. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസിയില്‍നിന്ന് പിരിച്ചുവിട്ട തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ഡ്രൈവര്‍മാരായ ആര്‍കെ സന്തോഷ്‌കുമാറും പി സജീവനുമാണ് സര്‍വീസില്‍നിന്ന് പുറത്താക്കപ്പെട്ടത്.
നിയമനത്തിലെ അപാകതയെ തുടര്‍ന്നാണ് 141 പേരെ ഏപ്രിലില്‍ സ്ഥിരംനിയമനത്തില്‍നിന്ന് പുറത്താക്കി ഉത്തരവ് വന്നത്. യൂണിറ്റുകളിലും സെന്‍ട്രല്‍ ഡിപ്പോയിലും ഉത്തരവ് സ്വീകരിച്ചെങ്കിലും ഇവരെ സ്ഥിരം ജീവനക്കാരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയില്ല. പുറത്തായ ജീവനക്കാരെ താത്കാലിക ജീവനക്കാരായി തുടരാന്‍ അനുവദിച്ചിരുന്നു. ഇതുപ്രകാരം ഇരുവരും താത്കാലിക ജീവനക്കാരാണെന്ന ധാരണയില്‍ ജോലിയില്‍ തുടര്‍ന്നു. എന്നാല്‍ സ്ഥിരം ജീവനക്കാര്‍ക്കൊപ്പം ഇരുവരുടെയും ശമ്പളബില്‍ തയ്യാറാക്കുകയും ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തു. സ്ഥിരംജീവനക്കാരും താത്കാലികക്കാരും തമ്മില്‍ ശമ്ബളത്തില്‍ വന്‍ വ്യത്യാസമുണ്ടെങ്കിലും ഓഫീസ് സെക്ഷനില്‍ പരിശോധിച്ചില്ല.
https://www.facebook.com/Malayalivartha



























