ഇവര്‍ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നു...കന്യാസ്ത്രീക്കെതിരായ ബിഷപ്പിന്റെ വാദം പൊളിഞ്ഞു; ബന്ധുവിന്റെ ആക്ഷേപം തെറ്റ്...അറസ്റ്റിനുറച്ച് അന്വേഷണ സംഘം

അതെല്ലാം ബിഷപ്പിന്റെ കുതന്ത്രം. പിടിച്ചുനില്‍ക്കാനുള്ള പതിനെട്ടടവും പയറ്റിയ ബിഷപ്പിന് ഒടുവില്‍ കുരുക്ക് മുറുകുന്നു. തന്റെ ഭര്‍ത്താവും കന്യാസ്ത്രീയുമായി അവിഹിതം ബന്ധം ഇല്ലെന്ന് വീട്ടമ്മ പോലീസിനോട് പറഞ്ഞു. ഇതും ബിഷപ്പിന്റെ പ്ലാനിങ്ങായിരുന്നു. ഇതോടെ ഇദ്ദേഹത്തിന്റെ മുന്നില്‍ വാതിലുകള്‍ അടയുകയാണ്. കന്യാസ്ത്രീയുടെ ബന്ധു നല്‍കിയ പരാതിയില്‍ കന്യാസ്ത്രീയ്‌ക്കെതിരെ നടപടിയെടുത്തതിന്റെ പ്രതികാര നടപടിയാണ് ബലാത്സംഗ പരാതിയെന്നായിരുന്നു ബിഷപ്പിന്റെയും ജലന്തര്‍ രൂപതയുടെയും നിലപാട്. കന്യാസ്ത്രീ അംഗമായ സന്ന്യാസ സഭയുടെയും സുപ്പീരിയറും സമാനമായ നിലപാടാണ് കൈകൊണ്ടിരുന്നത്. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണസംഘം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് തെളിവുകള്‍ ലഭിച്ചെന്ന് ഡിവൈഎസ്പി പി.കെ.സുഭാഷ് വ്യക്തമാക്കി. കന്യാസ്ത്രീയുടെ ബന്ധുക്കള്‍ക്കെതിരെ ബിഷപ് നല്‍കിയ പരാതി ശരിയല്ലെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു.
ജലന്തര്‍ ബിഷപ്പ് പ്രതിയായ പീഡനക്കേസില്‍ ഡല്‍ഹിയിലുള്ള അന്വേഷണസംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കി വൈകാതെ ജലന്തറിലേക്ക് തിരിക്കും. പീഡനത്തിന് ഇരയായ കന്യാസ്ത്രി പരാതി നല്‍കിയ ഉജജയിന്‍ ബിഷപ്പ്, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി എന്നിവരില്‍ നിന്നാണ് ഇനി പ്രധാനമായും തെളിവെടുക്കാനുള്ളത്. ജലന്തറിലെത്തി ബിഷപ്പിനെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ അറസ്റ്റ് വേണമോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ. ബിഷപ്പിനെതിരെ മതിയായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന. കന്യാസ്ത്രീയുടെ കുടുംബത്തില്‍ നിന്നു ഭീഷണിയുണ്ടെന്നു കാണിച്ചു ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കല്‍ പരാതി നല്‍കിയിരുന്നു. കന്യാസ്ത്രീയുടെ സഹോദരന്‍ ബിഷപ്പിനെ ഭീഷണിപ്പെടുത്തുന്നതു കേട്ടെന്ന് ഒരു വൈദികന്റെ ഡ്രൈവര്‍ പറഞ്ഞിരുന്നു എന്നാണു പരാതിയിലുള്ളത്.എന്നാല്‍ സാക്ഷിയായ ഡ്രൈവറെ വിമാനമാര്‍ഗം ജലന്തറില്‍ എത്തിച്ചു പരാതിയില്‍ ഒപ്പിട്ടു വാങ്ങുകയായിരുന്നുവെന്നു വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് പറഞ്ഞു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കുന്നില്ലെന്ന് പരക്കെ ആക്ഷേപം ഉയരുന്നുണ്ട്. ഹനാന്‍ വിഷയത്തില്‍ ആര്‍ജ്ജവം കാണിച്ച മുഖ്യന്‍ ഇക്കാര്യത്തില്‍ മെല്ലെപ്പോക്കെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.
https://www.facebook.com/Malayalivartha



























