ചൈനയുമായുള്ള വ്യാപാര തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ അമേരിക്ക ആരംഭിച്ചു ; വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ചൈനീസ് സ്‌റ്റേറ്റ് കൗണ്‍സിലര്‍ വാങ്‌ലീയുമായി കൂടിക്കാഴ്ച നടത്തി

ചൈനയുമായുള്ള വ്യാപാര തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ അമേരിക്ക ആരംഭിച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ചൈനീസ് സ്‌റ്റേറ്റ് കൗണ്‍സിലര്‍ വാങ്‌ലീയുമായി സിംഗപ്പൂരില്‍ കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ മാസം ആരംഭിച്ച ചൈന - അമേരിക്ക വ്യാപാര യുദ്ധം ഓഹരി വിപണികളില്‍ കനത്ത നാശങ്ങള്‍ വരുത്തിവെച്ചിരുന്നു. അമേരിക്കയുടെ 545 ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയായിരുന്നു ചൈന അമേരിക്കയോട് തിരിച്ചടിച്ചിരുന്നത്. തുടർന്ന് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ പുനഃപരിശോധിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യാപാര ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുത്തിന് ശേഷം ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ 10 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിലേക്കാണ് ഇത് നയിച്ചത്. ഇതിന് പിന്നാലെയാണ് 15 ശതമാനം കൂട്ടി 25 ശതമാനം ആക്കാന്‍ ട്രംപ് ഭരണകൂടം മുന്നോട്ട് വന്നത്.
https://www.facebook.com/Malayalivartha



























